Saturday, May 4, 2024
HomeIndiaരാജ്യതലസ്ഥാനത്ത് മഹാപഞ്ചായത്തിലേക്ക് വീണ്ടും സമരകാഹളവുമായി ഒഴുകിയെത്തി കര്‍ഷകര്‍

രാജ്യതലസ്ഥാനത്ത് മഹാപഞ്ചായത്തിലേക്ക് വീണ്ടും സമരകാഹളവുമായി ഒഴുകിയെത്തി കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് എതിരായ മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ ജന്തര്‍ മന്ദറിലേക്ക് എത്തിയ കര്‍ഷകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

ഘാസിപ്പൂര്‍ അതിര്‍ത്തിയിലെത്തിയ കര്‍ഷകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഹാപഞ്ചായത്ത് കണക്കിലെടുത്ത് ഡല്‍ഹിയില്‍ വന്‍ പൊലീസ് വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്.

ലഖിംപുര്‍ ഖേരി കൂട്ടക്കൊലയില്‍ മകന്‍ പ്രതിയായ കേന്ദ്രമന്ത്രി അജയ് തേനിയെ നീക്കണം, താങ്ങുവിലയില്‍ തീരുമാനുമുണ്ടാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മഹാപഞ്ചായത്ത് ചേരുന്നത്. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള കര്‍ഷകരെ അറസ്റ്റ് ചെയ്‌തെന്നാണ് സൂചന. ഘാസിപ്പൂര്‍, തിക്രി,സിംഘു അതിര്‍ത്തികളില്‍ വന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 5,0000 കര്‍ഷകര്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular