Saturday, May 4, 2024
HomeKeralaകോഴിക്കോട് സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാറിന് സ്ഥലമാറ്റം

കോഴിക്കോട് സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാറിന് സ്ഥലമാറ്റം

കോഴിക്കോട് > കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റി. കൊല്ലം ലേബര്‍ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്.

ഹെെക്കോടതി രജിസ്രടാര്‍ ജനറല്‍ സ്ഥലമാറ്റ ഉത്തരവ് പുറത്തിറക്കി.

പീഡനകേസില്‍ സിവിക് ചന്ദ്രണ് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവില്‍ ജഡ്ജി എസ് കൃഷ്ണകുമാര്‍ ഇരയുടെ വസ്ത്രത്തെ കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

മഞ്ചേരി ജില്ലാ ജഡ്ജിയായ എസ് മുരളീധരന്‍ ആണ് കോഴിക്കോട് സെഷന്‍സ് കോടതിയിലെ പുതിയ ജഡ്ജി. എറണാകുളം അഡീഷണല്‍ ജഡ്ജി ആയിരുന്ന സി പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബര്‍ കോടതി പ്രിസെെഡിംഗ് ഓഫീസര്‍ ആയിരുന്ന ഡോ. സി എസ് മോഹിത്തിനെ എറണാകുളം ലേബര്‍ കോടതി പ്രിസെെഡിംഗ് ഓഫീസര്‍ ആയും നിയമിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular