Tuesday, May 7, 2024
HomeKeralaഗാന്ധിചിത്രം തകര്‍ക്കല്‍: പുകഞ്ഞ്‌ കോണ്‍ഗ്രസ്‌, നേതാക്കള്‍ പാര്‍ടിയെ തകര്‍ക്കുന്നെന്ന്‌

ഗാന്ധിചിത്രം തകര്‍ക്കല്‍: പുകഞ്ഞ്‌ കോണ്‍ഗ്രസ്‌, നേതാക്കള്‍ പാര്‍ടിയെ തകര്‍ക്കുന്നെന്ന്‌

ല്‍പ്പറ്റ > രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്ത കേസില്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ കോണ്‍ഗ്രസ് പുകയുന്നു.

ചില നേതാക്കളുടെ ഇടപെടലിലൂടെ രാഹുലിനും പാര്‍ടിക്കും വലിയ അവമതിപ്പുണ്ടായെന്ന വികാരമാണ് അണികള്‍ക്ക്. ഇവര്‍ക്കെതിരെ രോഷം ശക്തമാണ്. നേതൃത്വത്തിന്റെ അറിവോടെയാണ് രാഷ്ട്രപിതാവിന്റെ ചിത്രം എറിഞ്ഞുടച്ച്‌ ‘ഗാന്ധിവധ’ത്തിന്റെ പേരുദോഷംകൂടി വരുത്തിവച്ചുവെന്നാണ് ആക്ഷേപം. എസ്‌എഫ്‌ഐക്കാര്‍ എംപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെയുള്ള പ്രതിഷേധത്തിന് എരിവുപകരാനാണ് ഗാന്ധിചിത്രം തകര്‍ത്തത്.

എംപിയുടെ പേഴ്സണല്‍ അസിസ്റ്റന്റ്, ഓഫീസ് ജീവനക്കാരന്‍, സര്‍വീസ് സംഘടനയുടെ ജില്ലാ നേതാവ്, കല്‍പ്പറ്റയിലെ സജീവ പാര്‍ടി പ്രവര്‍ത്തകന്‍ എന്നിവരാണ് അറസ്റ്റിലായത്. കൃത്യമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ചിത്രംപൊട്ടിച്ചത്. പിന്നീട് തിരക്കഥ അനുസരിച്ച്‌ കുറ്റം എസ്‌എഫ്‌ഐക്കുമേല്‍ ആരോപിച്ചു.

എസ്‌എഫ്‌ഐക്കാര്‍ ഗാന്ധിചിത്രം തകര്‍ത്തെന്ന് ടി സിദ്ദിഖ് എംഎല്‍എയാണ് മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ ആദ്യം ആരോപണമുന്നയിച്ചത്. യുഡിഎഫ് പ്രതിഷേധത്തിന്റെ തുടക്കത്തിലൊന്നും ‘ഗാന്ധിചിത്രം’ പരാമര്‍ശിച്ചിരുന്നില്ല. പൊടുന്നനെയാണ് എസ്‌എഫ്‌ഐക്കാര്‍ ഗാന്ധി ചിത്രം തകര്‍ത്തെന്ന് ആരോപണം ഉന്നയിക്കുന്നത്. ചിത്രം തകര്‍ത്തതില്‍ സിദ്ദിഖിന്റെ പങ്ക് അന്വേഷിക്കണമെന്ന് എസ്‌എഫ്‌ഐ ആവശ്യപ്പെടുകയുംചെയ്തു.

പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സിദ്ദിഖും ഐ സി ബാലകൃഷ്ണനും ഡിവൈഎസ്പി ഓഫീസില്‍ കുത്തിയിരുന്ന് നടത്തിയ പ്രതിഷേധം പ്രവര്‍ത്തകര്‍ എത്താതെ അമ്ബേ പാളുകയുംചെയ്തു. രാഷ്ട്രപിതാവിന്റെ ചിത്രം തകര്‍ത്തവരെ സംരക്ഷിക്കാനുള്ള പരിശ്രമത്തെ അണികള്‍ പിന്തുണച്ചില്ല. മണിക്കൂറുകള്‍ കുത്തിയിരുന്ന് സ്വയം എഴുന്നേറ്റ് പോകേണ്ടിവന്നു. വിരലിലെണ്ണാവുന്നവര്‍ പൊലീസ് സ്റ്റേഷന്‍ കവാടത്തില്‍ ചാനലുകള്‍ക്ക് മുമ്ബില്‍ ‘ഷോ കാണിച്ച്‌’ മടങ്ങി.

പ്രതിഷേധത്തെ അന്നുതന്നെ പല കോണ്‍ഗ്രസ് നേതാക്കളും തള്ളിപ്പറഞ്ഞിരുന്നു. ഇവര്‍ ഇപ്പോഴും അമര്‍ഷത്തിലാണ്. ചില നേതാക്കള്‍ ജില്ലയില്‍ പാര്‍ടിയെ തകര്‍ക്കുമെന്ന് ഇവര്‍ ആക്ഷേപിക്കുന്നു. കോണ്‍ഗ്രസ് സംസ്കാരത്തിനും മാന്യതയ്ക്കും നിരക്കാത്ത തരത്തിലാണ് ചിലരുടെ പ്രവര്‍ത്തനമെന്ന് ഉന്നത കെപിസിസി ഭാരവാഹി പറഞ്ഞു. ഡിസിസി പ്രസിഡന്റിനെ ഹൈജാക്ക് ചെയ്തു. ജില്ലയിലെ കോണ്‍ഗ്രസ് പാരമ്ബര്യം അറിയാത്തവര്‍ കാണിക്കുന്ന പേക്കൂത്ത് പാര്‍ടിക്ക് തിരിച്ചടിയാകുമെന്നും ഉന്നത നേതാവ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular