Friday, April 26, 2024
HomeEuropeപരിശീലനത്തിന് എത്താതെ ഫോഫാന, കണ്ണുരുട്ടി ലെസ്റ്റര്‍, പ്രതീക്ഷയോടെ ചെല്‍സി

പരിശീലനത്തിന് എത്താതെ ഫോഫാന, കണ്ണുരുട്ടി ലെസ്റ്റര്‍, പ്രതീക്ഷയോടെ ചെല്‍സി

ലെസ്റ്ററില്‍ നിന്നും വെസ്ലി ഫോഫാനയെ എത്തിക്കാതെ വിശ്രമമില്ലെന്ന നിലപാടിലാണ് ചെല്‍സി. തങ്ങളുടെ തുടര്‍ച്ചയായ മൂന്ന് ഓഫറുകള്‍ ലെസ്റ്റര്‍ തള്ളിക്കളഞ്ഞിട്ടും പ്രതീക്ഷയോടെ അടുത്ത ഓഫര്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ് ടൂഷലിന്റെ ടീം.

അതേ സമയം ചില അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അവര്‍ക്ക് പുതിയ പ്രതീക്ഷയും നല്‍കി. വെസ്ലി ഫോഫാനയുടെ ഭാഗത്ത് നിന്ന് തന്നെയാണ് കൈമാറ്റത്തിന് ആക്കം കൂട്ടുന്ന ചെയ്തികള്‍ ഉണ്ടായിരിക്കുന്നത്.

ചെല്‍സിയുടെ താല്‍പര്യവും ലെസ്റ്ററിന്റെ നിരസിക്കലും നടന്ന കഴിഞ്ഞ വാരം ടീമിന്റെ പരിശീലനത്തിന് താരം എത്താതെ ഇരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചെല്‍സിയിലേക്ക് കൂടുമാറാന്‍ മനസാ തയ്യാറെടുത്ത താരം തന്റെ ഭാവി വ്യക്തമായിട്ട് കളത്തില്‍ ഇറങ്ങാം എന്ന നിലപാടില്‍ ആയിരുന്നു. സതാംപ്ടനെതിരെയുള്ള കഴിഞ്ഞ ലീഗ് മത്സരത്തില്‍ താരത്തെ കോച്ച്‌ ബ്രണ്ടന്‍ റോജേഴ്‌സ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഫോഫാനയുടെ ചെയ്തികള്‍ കോച്ചിനെ ചൊടിപ്പിച്ചു എന്നു മാത്രമല്ല തുടര്‍ന്ന് താരത്തെ സീനിയര്‍ ടീമിന്റെ കൂടിയുള്ള പരിശീലനത്തില്‍ നിന്നും വിലക്കി. റോജേഴ്‌സ് തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ശേഷം ലെസ്റ്ററിന്റെ അണ്ടര്‍ 23 യൂത്ത് ടീമിനോടൊപ്പമാണ് താരം പരിശീലനം നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

കൈമാറ്റം ഏതു വിധേനയും സാധ്യമാക്കാന്‍ താരത്തിന്റെ ഭാഗത്ത് നിന്നും കനത്ത സമ്മര്‍ദ്ദം ആണ് ഇതോടെ ലെസ്റ്റര്‍ നേരിടുന്നത്. എന്നാല്‍ തങ്ങള്‍ അവസാനം നല്‍കിയ എഴുപത് മില്യണ്‍ പൗണ്ടിന്റെ ഓഫറും തള്ളിയ ലെസ്റ്ററിന് മുന്നിലോട്ട് ഇനി പോവുമ്ബോള്‍ റെക്കോര്‍ഡ് തുക തന്നെ വാഗ്ദാനം ചെയ്യേണ്ടി വരും എന്ന് ചെല്‍സി തിരിച്ചറിയുന്നുണ്ട്. ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ ഇരിക്കെ ഇനിയും ശ്രമം തുടരാന്‍ തന്നെയാണ് ചെല്‍സിയുടെ തീരുമാനം.

ഫുട്ബോളില്‍ ഇതെല്ലാം സ്വാഭാവികമാണെന് ബ്രണ്ടര്‍ റോജേഴ്‌സ് പ്രതികരിച്ചു. ക്ലബ്ബിന് ഇതൊരു ബിസിനസ് ആണ്. കളിക്കാര്‍ക്ക് സ്വപ്നസാക്ഷാതകാരവും. താന്‍ ഇതിന്റെ രണ്ട് വശങ്ങളും വ്യക്തമാണ്. അത് കൊണ്ടാണ് താരത്തോട് മാന്യമായ ഇടപെടലുകള്‍ നടത്താന്‍ ആവശ്യപ്പെടുന്നത്. താരത്തിനും ക്ലബ്ബിനും ഒരു പോലെ താല്പര്യകുണ്ടെങ്കില്‍ ഏത് ബിസിനസും സുഗമമാവും. റോജേഴ്‌സ് കൂടിച്ചേര്‍ത്തു.

അതേ സമയം ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഒരേയൊരു താരത്തെ മാത്രം എത്തിച്ചേരുന്ന ലെസ്റ്ററിന് ഉയര്‍ന്ന തുക നല്‍കി ഫോഫാനയെ കൈമാറാന്‍ ആയാല്‍ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധിക്ക് ചെറിയ ഒരാശ്വാസമാകും. താരത്തിനെ എത്തിക്കാന്‍ വേണ്ടി നിശ്ചയിച്ചുറപ്പിച്ച ചെല്‍സി ഉയര്‍ന്ന തുകയുടെ ഓഫറുമായി അടുത്ത ദിവസങ്ങളില്‍ തന്നെ എത്തുമെന്ന് ഉറപ്പാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular