Monday, May 6, 2024
HomeKeralaചുംബിക്കാനൊരുങ്ങുന്ന ഗോപി സുന്ദര്‍, കണ്ണടച്ച്‌ ചിരിയോടെ അമൃത സുരേഷ്; റൊമാന്റിക് ചിത്രം വൈറല്‍

ചുംബിക്കാനൊരുങ്ങുന്ന ഗോപി സുന്ദര്‍, കണ്ണടച്ച്‌ ചിരിയോടെ അമൃത സുരേഷ്; റൊമാന്റിക് ചിത്രം വൈറല്‍

ടുത്തിടെ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരജോഡികളാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും.

പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ വളരെ റൊമാന്റിക്കായ ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരങ്ങള്‍. എന്റെ മഴ എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

കേരളസാരിയില്‍ പൂക്കള്‍ ചൂടി അതീവ സുന്ദരിയായാണ് അമൃതയെ ചിത്രത്തില്‍ കാണുന്നത്. പച്ച ഷര്‍ട്ടില്‍ ഗോപി സുന്ദറും. അമൃതയെ ഗോപി ചുംബിക്കാനൊരുങ്ങുന്ന രീതിയിലാണ് ഇരുവരും ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ആരാധകരുടെ കമന്റുകള്‍ നിറയുകയാണ്. ഹാര്‍ട്ട് ഇമോജികളാണ് ഏറെ പേരും നല്‍കിയിരിക്കുന്നത്. മേഡ് ഫോര്‍ ഈച്ച്‌ അദര്‍ എന്നും കമന്റുകളുണ്ട്.

തങ്ങള്‍ രണ്ടുപേരുടെയും ഒന്നുചേരല്‍ രണ്ടുപേരുടെയും സംഗീത ജീവിതത്തിനും വലിയ പിന്തുണയായിരിക്കുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അമൃത പറഞ്ഞിരുന്നു. രണ്ട് പേരും ഒന്നിച്ചുള്ള സംഗീത ആല്‍ബം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular