Saturday, May 4, 2024
HomeEuropeഷെങ്കന്‍ വിസയില്‍ മാറ്റം; ഇനി ഇന്ത്യക്കാര്‍ക്ക് യൂറോപ്പിലേക്ക് എളുപ്പം പറക്കാം

ഷെങ്കന്‍ വിസയില്‍ മാറ്റം; ഇനി ഇന്ത്യക്കാര്‍ക്ക് യൂറോപ്പിലേക്ക് എളുപ്പം പറക്കാം

ന്ത്യക്കാരെ ലക്ഷ്യമിട്ട് പ്രത്യേകമായി ഒരു പുതിയ വിസ പദ്ധതി തന്നെ യൂറോപ്യൻ യൂണിയൻ ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യൻ പൗരന്മാർക്ക് യൂറോപ്പില്‍ സഞ്ചരിക്കുന്നതിന് ഏറെ സൗകര്യങ്ങളാണ് ഈ വിസാരീതി കൊണ്ടുണ്ടായത്. ദീ‍ർഘകാലത്തേക്കും വ്യത്യസ്ത എൻട്രികളിലൂടെയും ഷെങ്കൻ വിസ അനുവദിക്കുന്നതാണ് ഈ പദ്ധതി. യാത്രയില്‍ നേരിടാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കി യൂറോപ്പില്‍ സഞ്ചാരം സുഗമമാക്കാൻ ഈ വിസ സഹായിക്കുന്നു. ഷെങ്കൻ പ്രദേശങ്ങളില്‍ നിന്നും മികച്ച യാത്രാ അനുഭവം ലഭിക്കാനും ഇതിലൂടെ സാധിക്കും.

എന്താണ് ഷെങ്കൻ വിസ?

യൂറോപ്യൻ യൂണിയനിലെ 25 രാജ്യങ്ങളിലേക്ക് പ്രവേശനം നല്‍കുന്ന വിസയാണ് ഷെങ്കൻ വിസ. യൂണിയനില്‍ ആകെയുള്ളത് 27 രാജ്യങ്ങളാണ്. സൈപ്രസ്, റിപ്പബ്ലിക് ഓഫ് അയർലണ്ട് എന്നീ രാജ്യങ്ങള്‍ ഈ വിസയുടെ പരിധിയില്‍ വരുന്നില്ല. ബെല്‍ജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വൈവിധ്യമാർന്ന സാംസ്കാരിക അനുഭവങ്ങളാണ് ഇവിടെ നിന്നും സഞ്ചാരികള്‍ക്ക് ലഭിക്കുക. രാജ്യങ്ങളുടെ അതിർത്തികള്‍ മാറുമ്ബോള്‍ ഷെങ്കൻ വിസയുള്ള യാത്രികർക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.

180 ദിവസത്തെ സമയപരിധിക്കുള്ളില്‍ 90 ദിവസം വരെ താമസിക്കുന്നതിനുള്ള അവസരമാണ് ഒരു ഷെങ്കൻ വിസയില്‍ നിന്നും ലഭിക്കുന്നത്. ഷെങ്കൻ പ്രദേശത്തേക്ക് സിംഗിള്‍ എൻട്രിയായോ മള്‍ട്ടി എൻട്രിയായോ ഈ വിസ എടുക്കാവുന്നതാണ്. സിംഗിള്‍ എൻട്രിയില്‍ ഒരു തവണ മാത്രമാണ് പ്രദേശത്ത് കടക്കുവാൻ അനുമതി ലഭിക്കുക. മള്‍ട്ടി എൻട്രി ആവുമ്ബോള്‍ പല തവണ സന്ദർശിക്കാനുള്ള സൗകര്യമുണ്ടാവും.

പുതിയ മാറ്റങ്ങള്‍ എങ്ങനെ ഇന്ത്യക്കാരെ ബാധിക്കും?

ഷെങ്കൻ വിസയില്‍ പുതിയ ചില പരിഷ്കാരങ്ങള്‍ വരുത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഇന്ത്യൻ യാത്രക്കാ‍ർക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതാണ് മാറ്റങ്ങള്‍. രണ്ട് വ‍ർഷത്തെ സമയപരിധിയില്‍ വരെ ഇനി വിസ ലഭിക്കും. നേരത്തെ കുറഞ്ഞ കാലയളവിനാണ് വിസ ലഭിച്ചിരുന്നത്. എല്ലാവർക്കും രണ്ട് വർഷത്തേക്ക് വിസ ലഭിക്കില്ല. അതിന് ചില മാനദണ്ഡങ്ങളുണ്ട്.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളില്‍ രണ്ട് ഷെങ്കൻ വിസകള്‍ സ്വന്തമാക്കുകയും അത് നന്നായി ഉപയോഗിക്കുകയും ചെയ്തവ‍ർക്കാണ് പുതിയ മാനദണ്ഡപ്രകാരമുള്ള വിസ ലഭിക്കുക. രണ്ട് വർഷത്തെ ഷെങ്കൻ വിസ പിന്നീട് അഞ്ച് വർഷത്തേക്ക് സമയപരിധി വർധിപ്പിക്കാനുമുള്ള അവസരവുമുണ്ട്. പാസ്പോർട്ട് കാലാവധി അവസാനിച്ചിട്ടില്ലെങ്കില്‍ അഞ്ച് വർഷത്തേക്ക് ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

ഇന്ത്യൻ യാത്രക്കാർക്ക് അധിക പെർമിറ്റിന് അപേക്ഷിക്കാതെ തന്നെ സൗജന്യമായി ഷെങ്കൻ രാജ്യങ്ങളില്‍ 90 ദിവസം താമസിക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും. 180 ദിവസത്തെ സമയപരിധിക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും സന്ദ‍ർശനം നടത്താവുന്നതാണ്. ഷെങ്കൻ രാജ്യങ്ങളില്‍ യാത്ര ചെയ്ത് മികച്ച ട്രാക്ക് റെക്കോഡ് ഉണ്ടാക്കുന്നവർക്ക് വിസയുടെ കാലാവധി നീട്ടിക്കിട്ടാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല. കാലാവധി നീട്ടാൻ അപേക്ഷിച്ചാല്‍ അവർക്ക് പ്രത്യേക പരിഗണന ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular