Saturday, May 4, 2024
HomeIndiaഹൈദരാബാദിലെ പ്രതിഷേധങ്ങള്‍ക്ക് കാരണം രാജ സിങിന്‍റെ വിദ്വേഷ പ്രസംഗം -ഉവൈസി

ഹൈദരാബാദിലെ പ്രതിഷേധങ്ങള്‍ക്ക് കാരണം രാജ സിങിന്‍റെ വിദ്വേഷ പ്രസംഗം -ഉവൈസി

ഹൈദരാബാദ്: പ്രവാചക നിന്ദയില്‍ കര്‍ണാടക എം.എല്‍.എ രാജ സിങിന് ജാമ്യം ലഭിച്ചതാണ് ഹൈദരബാദിലെ പ്രതിഷേധങ്ങള്‍ക്ക് കാരണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.

രാജയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നതെന്നും എം.എല്‍.എയുടെ പ്രസ്താവനയുടെ ഫലങ്ങളാണ് ഇപ്പോള്‍ ഹൈദരാബാദില്‍ നടക്കുന്നതെന്നും ഉവൈസി ട്വീറ്റ് ചെയ്തു.

ഷാ അലി ബന്ദയില്‍ നിന്ന് ബുധനാഴ്ച 90 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ‘രാജ സിങിന്‍റെ വിദ്വേഷ പ്രസംഗത്തിന്‍റെ നേരിട്ടുള്ള ഫലമാണ് ഈ സാഹചര്യം. സമാധാനം നിലനിര്‍ത്തുന്നതിനായി അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. ഹൈദരാബാദ് ഞങ്ങളുടെ വീടാണ്. അതിനെ വര്‍ഗീയതയുടെ ഇരയാക്കരുത്’-ഉവൈസി പറഞ്ഞു.

ഇസ്‍ലാം മതത്തെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും അപകീര്‍ത്തിപ്പെടുത്തിയതിന്‍റെ പേരില്‍ ആഗസ്റ്റ് 23നാണ് രാജ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular