Sunday, May 5, 2024
HomeIndiaഡിജിറ്റല്‍ പേമെന്റ് പൊതു നന്മ; സേവനങ്ങള്‍ സൗജന്യമായി തന്നെ ലഭിക്കും; നിലപാട് ആവര്‍ത്തിച്ച്‌ കേന്ദ്രധനമന്ത്രി

ഡിജിറ്റല്‍ പേമെന്റ് പൊതു നന്മ; സേവനങ്ങള്‍ സൗജന്യമായി തന്നെ ലഭിക്കും; നിലപാട് ആവര്‍ത്തിച്ച്‌ കേന്ദ്രധനമന്ത്രി

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇക്കാര്യം വീണ്ടും വ്യക്തമാക്കിയത്.

ഡിജിറ്റല്‍ പേമെന്‍്റിലൂടെ പൊതു നന്മയാണ് സര്‍ക്കാര്‍ കാണുന്നത്.

പൊതുജനങ്ങള്‍ക്ക് ഇത്തരം സേവനങ്ങള്‍ സൗജന്യമായി തന്നെ ലഭിക്കണം. അക്കാരണത്താല്‍ ഇന്ത്യന്‍ സാമ്ബത്തിക രംഗം കൂടുതല്‍ ആകര്‍ഷകമാകും. ഡിജിറ്റലൈസേഷനിലൂടെ സാമ്ബത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. യുപിഐ ഇടപാടുകള്‍ക്ക് പണം ഈടാക്കാനുള്ള സമയമല്ല ഇതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

യുപിഐ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇടപാടുകളില്‍ ആര്‍ബിഐ വരുത്തുന്ന മാറ്റങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്നുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

നേരത്തെ യുപിഐ ഇടപാടുകള്‍ക്ക് പണം ഈടാക്കുമെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നാലെ യുപിഐ സേവനങ്ങള്‍ സൗജന്യമായി തന്നെ തുടരുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായതും സമ്ബദ്വ്യവസ്ഥയ്‌ക്ക് ഉത്പാദനക്ഷമത നല്‍കുന്നതുമായ ഡിജിറ്റല്‍ സേവനമാണ് യുപിഐ. യുപിഐ സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ പരിഗണനയിലില്ല. ഡിജിറ്റല്‍ പണമിടപാട് നടത്തുമ്ബോള്‍ സേവന ദാതാക്കള്‍ക്കുണ്ടാകുന്ന ചെലവുകള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular