Sunday, May 5, 2024
HomeIndiaകോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ രാഹുല്‍ ഗാന്ധിയില്‍ സമ്മര്‍ദ്ദം ചെലുത്തും -മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ രാഹുല്‍ ഗാന്ധിയില്‍ സമ്മര്‍ദ്ദം ചെലുത്തും -മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബെംഗലൂരു: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് രാഹുല്‍ ഗാന്ധിയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് നിലവിലെ സാഹചര്യങ്ങളില്‍ പാര്‍ട്ടിയെ നയിക്കാന്‍ രാഹുലിനേക്കാള്‍ മികച്ച ഒരാളുമില്ലെന്നും മുതിര്‍ന്ന നേതാവ് എം.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുന്ന നേതാവിനെ ജനം അറിയണം, അദ്ദേഹത്തിന് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും, പശ്ചിമ ബംഗാള്‍ മുതല്‍ ഗുജറാത്ത് വരെയുമുള്ള ആളുകളുടെ പിന്തുണയും വേണം. ഏവരും അംഗീകരിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ മുഴുവന്‍ സ്വീകാര്യതയും അദ്ദേഹത്തിന് ഉണ്ട്. ഞങ്ങ​ള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കും. ഇത്തരത്തില്‍ ജനങ്ങളുടെയും പാര്‍ട്ടിയുടെയും അംഗീകാരം ലഭിച്ച മറ്റൊരു നേതാവ് നിലവിലില്ല -ഖാര്‍ഗെ പി.ടി.ഐയോട് പറഞ്ഞു.

സോണിയ ഗാന്ധി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും രാഹുല്‍ മുന്നില്‍ നിന്ന് പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുലിന് പകരം മറ്റൊരു നേതാവിനെ കാണിച്ചു തരൂ എന്നും എന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

ഞായറാഴ്ച ഓണ്‍ലൈന്‍ വഴി നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ ഗാന്ധി അധ്യക്ഷയാകും. യോഗത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും.

രാഹുല്‍ ഗാന്ധി വീണ്ടും പാര്‍ട്ടി അധ്യക്ഷനാകണമെന്ന് പല നേതാക്കളും പരസ്യമായി ആഹ്വാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, താന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകില്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പാര്‍ട്ടിയിലെ നിരവധി പേര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular