Sunday, May 5, 2024
HomeIndiaകഞ്ചാവ് പാര്‍ട്ടിക്ക് പെണ്‍കുട്ടികളെ എത്തിച്ച വിദ്യാര്‍ത്ഥിനിയുടെ തല തല്ലിപ്പൊളിച്ച്‌ കാമുകന്‍

കഞ്ചാവ് പാര്‍ട്ടിക്ക് പെണ്‍കുട്ടികളെ എത്തിച്ച വിദ്യാര്‍ത്ഥിനിയുടെ തല തല്ലിപ്പൊളിച്ച്‌ കാമുകന്‍

ചെന്നൈ: കൂടെയിരുന്ന് കഞ്ചാവ് വലിക്കാന്‍ യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന കോളജ് വിദ്യാര്‍ത്ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു.

പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവം നടന്നത് തമിഴ്നാട് കുളച്ചലിലാണ്. വിദ്യാര്‍ത്ഥിനിയുടെ താമസ സ്ഥലത്തു നടന്ന ജോയിന്റ് പാര്‍ട്ടിക്കിടെയാണ് കാമുകന്റെ ആക്രമണം. കുളച്ചലിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിനി തലയ്ക്കടിയേറ്റ പരുക്കുകളോടെ ആശുപത്രിയിലെത്തിയതോടെയാണു വിവരം പുറത്തറിയുന്നത്. നാഗര്‍കോവില്‍ സ്വദേശിനിയായ ഈ വിദ്യാര്‍ത്ഥിനി അജിന്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു.

ഈയിടെയായി പെണ്‍കുട്ടി കഞ്ചാവ് ഉപയോഗം തുടങ്ങിയിരുന്നു. അതിനെ കാമുകന്‍ എതിര്‍ത്തിരുന്നു. പക്ഷെ അതൊന്നും പെണ്‍കുട്ടി ചെവിക്കൊണ്ടില്ല മാത്രമല്ല ആണും പെണ്ണും ഒന്നിച്ചിരുന്നു കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാര്‍ട്ടികളിലായിരുന്നു പെണ്‍കുട്ടിയ്ക്ക് താല്‍പര്യം. ലഹരിയുടെ മറവില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ഇത്തരം പാര്‍ട്ടികളില്‍ പതിവാണ്. ഇത്തരം പാര്‍ട്ടികളിലേക്കു സഹപാഠികളായ വിദ്യാര്‍ത്ഥിനികളെ എത്തിച്ചിരുന്നതും ഈ പെണ്‍കുട്ടിയായിരുന്നു. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് ഇങ്ങനൊരു പാര്‍ട്ടി നടത്താന്‍ പദ്ധതിയുള്ളതായി കാമുകനായ അജിന്‍ അറിയുകയും അതിനെ എതിര്‍ക്കുകയും ചെയ്തുവെങ്കിലും പെണ്‍കുട്ടി പിന്മാറിയിരുന്നില്ല. ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ പുലര്‍ച്ചെ മതില്‍ചാടി പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് എത്തിയ അജിന്‍ ഏല്ലാവരേയും ആക്രമിക്കുകയായിരുന്നു. ശേഷം പാര്‍ട്ടിക്കെത്തിയ യുവാക്കളേയും പെണ്‍കുട്ടികളെയും അടിച്ചോടിച്ചു. ഇതിനെ എതിര്‍ത്ത പെണ്‍കുട്ടിയുടെ തല അടിച്ചുപൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അജിന്‍ ഒളിവില്‍ പോകുകയായിരുന്നു. അജിനായി പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെ പെണ്‍കുട്ടിയുടെ ചതിയില്‍പെട്ട സഹപാഠികളിലൊരാള്‍ പാര്‍ട്ടിയുടെ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular