Sunday, May 5, 2024
HomeGulfദുബായിലേക്ക് പറക്കാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി

ദുബായിലേക്ക് പറക്കാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി

ചെന്നൈ: ദുബായിലേക്ക് പറക്കാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. രാവിലെ 7.20ന് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനത്തിനാണ് ഭീഷണി സന്ദേശം വന്നത്.

പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ബോംബ് വെച്ചതായി അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്. തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ വിശദ പരിശോധന നടത്തി. അന്വേഷണത്തില്‍ വ്യാജ ബോംബ് ഭീഷണിയാണെന്ന് കണ്ടെത്തി. ഇയാള്‍ക്കായി അന്വേഷണം നടന്നുവരികയാണ്.

വിമാനത്തിലെ 170 യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഉടന്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നും അറിയിപ്പുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular