Sunday, May 5, 2024
HomeIndiaകോണ്‍ഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണം; വിമര്‍ശനവുമായി മനീഷ് തിവാരി

കോണ്‍ഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണം; വിമര്‍ശനവുമായി മനീഷ് തിവാരി

ന്യൂഡല്‍ഹി: ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് മനീഷ് തിവാരി.

പാര്‍ട്ടി നേതൃത്വം ആത്മപരിശോധന നടത്താന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമവായം നടപ്പാക്കിയിരുന്നെങ്കില്‍ നിലവിലെ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. പാര്‍ട്ടിയുടെ ഭാവി ആശങ്കാജനകമാണെന്നും ഗൗരവതരമായി കാണണമെന്നും രണ്ടു വര്‍ഷം മുമ്ബ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയതാണ്. അതിനു ശേഷം നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. രാജ്യവും കോണ്‍ഗ്രസും ചിന്തിക്കുന്നത് രണ്ടു തരത്തിലാണ്. ഒരു വാര്‍ഡ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ശേഷിയില്ലാത്തവരാണ് നിലവില്‍ പാര്‍ട്ടിയെക്കുറിച്ച്‌ വലിയ കാര്യങ്ങള്‍ സംസാരിക്കുന്നത്. ഗുലാം നബി ആസാദിന്റെ കത്തിനെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത് വരുന്നത് കോണ്‍ഗ്രസിനകത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കപില്‍ സിബല്‍ അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ട് എസ്.പിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് ഗുലാം നബിയുടെ രാജി. ആനന്ദ് ശര്‍മ, ശശി തരൂര്‍ തുടങ്ങിയവരും നേതൃത്വത്തിന്റെ നീക്കങ്ങളില്‍ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular