Wednesday, May 1, 2024
HomeIndiaമണിപൂരില്‍ ബിജെപി സര്‍കാരിനുള്ള പിന്തുണ ജെഡിയു പിന്‍വലിക്കും

മണിപൂരില്‍ ബിജെപി സര്‍കാരിനുള്ള പിന്തുണ ജെഡിയു പിന്‍വലിക്കും

ഇംഫാല്‍: () ബീഹാറില്‍ ബിജെപി ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ മണിപൂരിലും ബിജെപി സഖ്യം മുറിക്കാന്‍ ജെഡിയു.
മണിപൂരിലെ ബിജെപി സര്‍കാരിനുള്ള ജെഡിയുവിന്‍്റെ പിന്തുണ പിന്‍വലിക്കുമെന്നാണ് സൂചന. 60 സീറ്റുള്ള നിയമസഭയില്‍ ജെഡിയുവിന് ഏഴ് എംഎല്‍എമാരുണ്ട്. 55 എംഎല്‍എമാരുള്ള ബിരെന്‍ സിങ് സര്‍കാരിന് ജെഡിയു പിന്തുണ പിന്‍വലിച്ചാല്‍ 48 എംഎല്‍എമാരാകും.

അറുപതംഗ നിയമസഭയില്‍ ഭരിക്കാന്‍ 31 എംഎല്‍എമാരുടെ പിന്തുണ മതി. ജെഡിയു സര്‍കാരിനുള്ള പിന്തുണ പിന്‍വലിച്ചാലും ബിജെപിക്ക് ഭരിക്കാനാകും. സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളില്‍ പാറ്റ്‌നയില്‍ വെച്ച്‌ നടക്കുന്ന ജെഡിയു നാഷണല്‍ എക്‌സിക്യൂട്ടിവ് സമ്മേളനത്തില്‍ വെച്ചാവും അന്തിമ തീരുമാനമെടുക്കുക.

നേരത്തെ ബീഹാറിലും ജെഡിയു ബിജെപി സഖ്യം ഉപേക്ഷിച്ചിരുന്നു. ജെഡിയു സഖ്യം ഉപേക്ഷിച്ചതോടെ ബീഹാറില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. ബീഹാറില്‍ ജെഡിയുവിന്റെ പുതിയ സഖ്യം തേജസ്വി യാദവിന്‍്റെ ആര്‍ജെഡിയുമായാണ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ജെഡിയു അഖിലേന്ത്യാ അധ്യക്ഷന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular