Saturday, May 4, 2024
Homehealthവീട്ടുമുറ്റത്തെ തുളസി മുതല്‍ അടുക്കളത്തോട്ടത്തിലെ ഇഞ്ചി വരെ; ചൂടിനെ പ്രതിരോധിക്കാൻ ആയുര്‍വേദത്തില്‍ വഴികള്‍ ഏറെ

വീട്ടുമുറ്റത്തെ തുളസി മുതല്‍ അടുക്കളത്തോട്ടത്തിലെ ഇഞ്ചി വരെ; ചൂടിനെ പ്രതിരോധിക്കാൻ ആയുര്‍വേദത്തില്‍ വഴികള്‍ ഏറെ

ചൂട് കനക്കുകയാണ്, നിർജ്ജലീകരണം തടയുവാനും ശരീരത്തിന് അല്‍പ്പം കുളിർമയേകുവാനും പലമാർഗ്ഗങ്ങളും പയറ്റുന്നവരാണ് നമ്മള്‍.

അതിനായി ഡയറ്റില്‍ പലവിധ മാറ്റങ്ങള്‍ വരുത്തുവാനും നമ്മള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ പഴങ്ങളും പച്ചക്കറികളും മാത്രമല്ല വേനല്‍ച്ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില ആയുർവേദ സസ്യങ്ങളുണ്ട് നമുക്ക് ചുറ്റും. ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് വഴി വേനല്‍ച്ചൂടിനെ പ്രതിരോധിക്കുന്നതിനൊപ്പം നിങ്ങള്‍ക്ക് ആരോഗ്യവും സൗഖ്യവും നേടാം.

തുളസി

മിക്ക വീടുകളിലും തുളസിച്ചെടി ഉണ്ടാകും. ചുമ, ജലദോഷം, പനി, അണുബാധകള്‍ ഇവയെ പ്രതിരോധിക്കാൻ മാത്രമല്ല, വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും തുളസിയില സഹായിക്കും. ക്ലെൻസിങ്ങ് ഗുണങ്ങളുള്ള തുളസിവിഷാംശങ്ങളെ നീക്കി ശരീരത്തെ തണുപ്പിക്കും. ദിവസവും നാലഞ്ചു തുളസിയില ചവച്ചു കഴിക്കുന്നത് ചൂടിെന കുറയ്ക്കും. തുളസി ചേർത്ത ഐസ്ട്രീ കഴിക്കുന്നതും ശരീരത്തിനു തണുപ്പു നല്‍കും.

പുതിന

ദിവസവും ഭക്ഷണത്തില്‍ പുതിന ഉള്‍പ്പെടുത്തുന്നത് മനസ്സിനും ശരീരത്തിനും ഉന്മേഷം നല്‍കും. പ്രത്യേകിച്ച്‌ വേനല്‍ക്കാലത്ത്. ഔഷധഗുണങ്ങള്‍ ഏറെയുള്ള പുതിന ദഹനത്തിനു സഹായിക്കും. ഉദരാരോഗ്യമേകും. പുതിനയിട്ട വെള്ളം ഇടയ്ക്കിടെ കുടിക്കുന്നതു നല്ലതാണ്. പുതിനചമ്മന്തിയും ഭക്ഷണത്തില്‍ ധൈര്യമായി ഉള്‍പ്പെടുത്താം. ലെമണേഡ്, മോക്ക്ടെ‌യ്‌ല്‍ തുടങ്ങിയവയില്‍ ചേർത്തും പുതിന ഉപയോഗിക്കാവുന്നതാണ്.

കറ്റാർവാഴ

കറ്റാർവാഴയ്ക്ക് ആരോഗ്യഗുണങ്ങള്‍ അനവധിയാണ്. ചർമത്തിന്റെ അസ്വസ്ഥതകളെ അകറ്റും. കൂടാതെ ദഹനവ്യവസ്ഥയെ ഡീടോക്സിഫൈ ചെയ്യാനും വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും കറ്റാർവാഴ ജ്യൂസ് സഹായിക്കും.

മല്ലി

മല്ലിയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്. വേനല്‍ക്കാലത്ത് ദഹനപ്രശ്നങ്ങള്‍ അകറ്റാനും ശരീരത്തില്‍ തണുപ്പ് നിലനിർത്താനും മല്ലി സഹായിക്കും. മല്ലിയില ഭക്ഷണത്തില്‍ ചേർത്തും മല്ലിച്ചമ്മന്തി ആക്കിയും ഉപയോഗിക്കാവുന്നതാണ്.

ഇഞ്ചി

ദഹനക്കേട്, വായുകോപം, വയറു കമ്ബിക്കല്‍ തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ അകറ്റാൻ ഇഞ്ചി സഹായിക്കും. ചൂടും സൂര്യപ്രകാശം ഏല്‍ക്കുന്നതു മൂലവും വേനല്‍ക്കാലത്ത് ഇൻഫ്ലമേഷൻ കൂട്ടാം. ഇഞ്ചിയ്ക്ക് ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് ഇഞ്ചി ഭക്ഷണത്തില്‍ തീർച്ചയായും ഉള്‍പ്പെടുത്തണം. രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ഇഞ്ചി സഹായിക്കും.

വയനാട്: കൊട്ടിക്കലാശം കഴിഞ്ഞതിന് പിന്നാലെ അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകളുമായി വാഹനം പിടിയില്‍. 1500ഓളം കിറ്റുകളാണ് സുല്‍ത്താൻ ബത്തേരിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിക്ക് അപ്പ് ജീപ്പില്‍ കുറെ കിറ്റുകള്‍ കയറ്റിയ നിലയിലും കുറെയെറെ കിറ്റുകള്‍ കൂട്ടിയിട്ട നിലയിലുമാണ് കണ്ടെത്തിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular