Saturday, April 27, 2024
HomeIndiaറേഷന്‍ കടയിലെ മോദിയുടെ ചിത്രം; നിര്‍മല സീതാരമന്‍റെ പ്രസ്താവന പ്രധാനമന്ത്രിയുടെ നിലവാരം താഴ്ത്തുന്നതെന്ന് തെലങ്കാന ആരോഗ്യ...

റേഷന്‍ കടയിലെ മോദിയുടെ ചിത്രം; നിര്‍മല സീതാരമന്‍റെ പ്രസ്താവന പ്രധാനമന്ത്രിയുടെ നിലവാരം താഴ്ത്തുന്നതെന്ന് തെലങ്കാന ആരോഗ്യ മന്ത്രി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം എല്ലാ റേഷന്‍ കടകളിലും സ്ഥാപിക്കണമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പ്രസ്താവനക്കെതിരെ തെലങ്കാന ആരോഗ്യമന്ത്രി ടി.

ഹരീഷ് റാവു. ഇത്തരത്തിലുള്ള പ്രസ്താവനയിലൂടെ പ്രധാനമന്ത്രിയുടെ നിലവാരം താഴ്ത്തുകയാണ് മന്ത്രി ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു.

“കേന്ദ്രമന്ത്രി എന്തിനാണ് ഇങ്ങനെ സ്വയം തരം താഴുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പ്രധാനമന്ത്രിയടെ ഫോട്ടോ റേഷന്‍ കടകളിലില്ലാത്തതില്‍ തര്‍ക്കിക്കുമ്ബോള്‍ അവര്‍ പ്രധാനമന്ത്രിയുടെ നിലവാരം കൂടെയാണ് താഴ്ത്തുന്നത്. ഇത് ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാരല്ല. ഇതിന് മുമ്ബും നിരവധി സര്‍ക്കാരുകള്‍ ഭരിച്ചിട്ടുണ്ടെങ്കിലും ആരും ഈ നിലവാരത്തിലേക്ക് താഴ്ന്നിട്ടില്ല”- ഹരീഷ് റാവു പറഞ്ഞു. സംസ്ഥാനത്തിന് സൗജന്യ അരി നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണെന്ന തരത്തിലാണ് അവര്‍ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച തെലങ്കാനയിലെ കാമറെഡ്ഡിയില്‍ റേഷന്‍ കടകള്‍ സന്ദര്‍സിച്ച നിര്‍മല സീതാരാമന്‍ കടകളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ സ്ഥാപിച്ചിട്ടില്ലെന്ന പേരില്‍ കലക്ടറെ പരസ്യമായി ശാസിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങളാണ് മന്ത്രിക്കെതിരെ ഉയര്‍ന്നത്.

റേഷന്‍ കടകളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയോ ഫ്ലക്സോ സ്ഥാപിച്ചാല്‍ അത് നശിപ്പിക്കുന്നത് പതിവാണെന്നും മന്ത്രി ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഫോട്ടോ നശിപ്പിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ട് ജില്ലാ ഭരണാധികാരി എന്ന നിലയില്‍ കലക്ടറുടെ കടമയാണെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular