Saturday, April 27, 2024
HomeIndiaമഹാലക്ഷ്മിയുടെ ലക്ഷ്യം പണമെന്ന് വിമര്‍ശനം: 'മഹാലക്ഷ്മി എന്റെ ഭാഗ്യം' - പരിഹസിക്കുന്നവരോട് രവീന്ദര്‍

മഹാലക്ഷ്മിയുടെ ലക്ഷ്യം പണമെന്ന് വിമര്‍ശനം: ‘മഹാലക്ഷ്മി എന്റെ ഭാഗ്യം’ – പരിഹസിക്കുന്നവരോട് രവീന്ദര്‍

ചെന്നൈ: നടിയും അവതാരകയുമായ മഹാലക്ഷ്മിയും തമിഴ് നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്.

ഏറെ നാളായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. രവീന്ദര്‍ നിര്‍മ്മിക്കുന്ന ‘വിടിയും വരൈ കാത്തിര്’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. തമിഴിലെ പ്രശസ്ത നിര്‍മ്മാണ കമ്ബനിയായ ലിബ്ര പ്രൊഡക്‌ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍.

ഇരുവരുടെയും വിവാഹ വര്‍ത്തയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ അധിക്ഷേപമാണ് ഉയര്‍ന്നത്. രവീന്ദറിന്റെ ശരീര പ്രകൃതത്തെ പരിഹസിച്ചുകൊണ്ടാണ് കമന്റുകള്‍ ഏറെയും. ‘പൊണ്ണത്തടിയന്‍ പ്രൊഡ്യൂസര്‍ പെട്ടെന്ന് തട്ടിപ്പോയാല്‍ സ്വത്തെല്ലാം കൈക്കലാക്കാം എന്ന ബുദ്ധിയാണ് നടിക്ക്,’ എന്ന് ഒരാള്‍ പറയുന്നു. ‘രണ്ടുപേരുടേയും രണ്ടാം വിവാഹം, മൂന്നാം വിവാഹത്തിനായി ആശംസകള്‍ നേരുന്നു’ എന്നാണ് മറ്റൊരാളുടെ കമന്റ്.

എന്നാല്‍, പരിഹസിക്കുന്നവരോട് ഒന്നും പറയാനില്ല എന്നായിരുന്നു രവീന്ദര്‍ ചന്ദ്രശേഖരന്റെ പ്രതികരണം. മഹാലക്ഷ്മി തന്റെ ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്റെ ജീവിതത്തില്‍ നിങ്ങളെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. നിന്റെ ഊഷ്മളമായ സ്നേഹത്താല്‍ നീ എന്റെ ജീവിതം നിറയ്ക്കുന്നു’- മഹാലക്ഷ്മി വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച്‌ കുറിച്ചത് ഇങ്ങനെ ആയിരുന്നു.

വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെയും നിരവധി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ശാരീരികാവസ്ഥകളെ പരിഹസിക്കുന്നത് ശരിയല്ലെന്നും വിവാഹത്തോടെ ശരീരങ്ങള്‍ തമ്മിലല്ല, മനസ്സുകള്‍ തമ്മിലാണ് ഒന്നാകുന്നതെന്നും ആളുകള്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular