Saturday, April 27, 2024
HomeIndiaസൈനികര്‍ രക്തം ദാനം നല്‍കിയ ഭീകരന്‍ ചികിത്സക്കിടെ മരിച്ചു

സൈനികര്‍ രക്തം ദാനം നല്‍കിയ ഭീകരന്‍ ചികിത്സക്കിടെ മരിച്ചു

ന്യൂഡല്‍ഹി: രണ്ടാഴ്ച മുന്‍പ് നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ പിടിയിലായ പാക് ഭീകരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ജമ്മുകാശ്മീരിലെ രജൗരിയില്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഇക്കഴിഞ്ഞ 21ന് നൗഷേരയില്‍ വെച്ച്‌ സൈന്യം പിടികൂടിയ തബാറക് ഹുസൈന്‍ എന്ന പാക് ഭീകരനെയാണ് രജൗരിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ വൈദ്യചികിത്സ നല്‍കിയത്. നൗഷേര സെക്ടറില്‍ നിയന്ത്രണരേഖ നുഴഞ്ഞുകയറാന്‍ ശ്രമിക്കവേയാണ് സൈന്യത്തിന്റെ വെടിവെപ്പില്‍ തബാറകിന് പരിക്കേറ്റത്. പരിക്കേറ്റ ഭീകരന് സൈനികര്‍ രക്തദാനം നടത്തുകയും ഭക്ഷണം കൈകൊണ്ട് നല്‍കിയും ശുശ്രൂഷിച്ചിരുന്നു.

ഹുസൈന്‍ ഞങ്ങളുടെ സൈനികരുടെ രക്തം ചൊരിയാനാണ് വന്നത്. പക്ഷേ അവര്‍ അവന്റെ ജീവന്‍ രക്ഷിക്കുകയും അവരുടെ രക്തം നല്‍കുകയും ഭക്ഷണം കൈകൊണ്ട് വാരി നല്‍കുകയും ചെയ്തതായി സൈനിക ആശുപത്രി കമാന്‍ഡന്റ് ബ്രിഗേഡിയര്‍ രാജീവ് നായര്‍ പറഞ്ഞിരുന്നു.

ജമ്മുകാശ്മീരിലെ ഫിദായീന്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാന്‍ സൈന്യമാണ് അയച്ചതെന്ന് തബാറക് വെളിപ്പെടുത്തിയിരുന്നു. പാക് അധീന കാശ്മീരിലെ സബ്‌സ്‌കോട്ട് ഗ്രാമവാസിയായ ഹുസൈന്‍ ഇന്ത്യന്‍ ആര്‍മി പോസ്റ്റ് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി സമ്മതിച്ചിരുന്നു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ കേണല്‍ യൂനുസ് ചൗധരിയാണ് തന്നെ അയച്ചതെന്നും 30000 പാകിസ്ഥാന്‍ രൂപ നല്‍കിയെന്നും തബാറക് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular