Tuesday, May 7, 2024
HomeIndiaമൂത്രമൊഴിക്കാനും ജി എസ് ടി, മൂത്രമൊഴിച്ചവര്‍ക്ക് നല്‍കിയത് 224 രൂപയുടെ ബില്‍, 12 ശതമാനം ജി...

മൂത്രമൊഴിക്കാനും ജി എസ് ടി, മൂത്രമൊഴിച്ചവര്‍ക്ക് നല്‍കിയത് 224 രൂപയുടെ ബില്‍, 12 ശതമാനം ജി എസ് ടിയും

ഗ്ര : മൂത്രമൊഴിക്കുന്നതിനും നമ്മുടെ രാജ്യത്ത് ടാക്സ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ ? എങ്കില്‍ ഉണ്ടെന്ന് തെളിയിക്കുന്ന സംഭവം ആഗ്രയില്‍ നിന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ക്കാണ് ഈ അനുഭവം ഉണ്ടായത്. ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെ ടോയ്ലറ്റ് ഉപയോഗിച്ചപ്പോഴാണ് അവര്‍ക്ക് ഇന്ത്യയില്‍ മൂത്രം ഒഴിക്കുന്നത് ചിലവേറിയ സംഭവമാണെന്ന് മനസിലായത്. 224 രൂപയാണ് ഇരുവര്‍ക്കും നല്‍കേണ്ടി വന്നത്, എന്നാല്‍ ഇതില്‍ കൗതുകകരമായ വസ്തുത എന്തെന്നാല്‍ ബില്ലിലെ തുകയുടെ പന്ത്രണ്ട് ശതമാനം ജി എസ് ടിയായിരുന്നു എന്നതാണ്.

ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെത്തിയ വിനോദ സഞ്ചാരികള്‍ മൂത്രശങ്ക പ്രകടിപ്പിച്ചപ്പോള്‍ ഗൈഡ് അവരെ റെയില്‍വേ സ്റ്റേഷനിലെ എക്സിക്യൂട്ടീവ് ലോഞ്ച് ടോയ്ലറ്റ് ഉപയോഗിക്കാനായി കൊണ്ടു പോയി. ഇവിടെയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ 224 രൂപയുടെ ബില്‍ നല്‍കി വിദേശികളെ ഞെട്ടിച്ചത്. വാഷ്റൂം മാത്രം ഉപയോഗിക്കുന്നതിന് 112 രൂപ വീതം നല്‍കിയത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ലോഞ്ചിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള തുകയാണ് ഇതെന്നാണ് ഐആര്‍സിടിസി ഉദ്യോഗസ്ഥന്‍ പറയുന്നത്. ലോഞ്ച് മാനേജരുടെ അഭിപ്രായ പ്രകാരം ഈ ബില്ലില്‍ യാത്രക്കാര്‍ക്ക് കോംപ്ലിമെന്ററി കോഫി, സൗജന്യ വൈഫൈ, രണ്ട് മണിക്കൂര്‍ വരെ എക്സിക്യൂട്ടീവ് ലോഞ്ച് റൂമില്‍ വിശ്രമം എന്നിവ നല്‍കുന്നുണ്ടെന്നാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular