Wednesday, May 8, 2024
HomeIndiaഒരു ദശലക്ഷത്തിലധികം റോഹിങ്ക്യകള്‍ ബംഗ്ലാദേശിന് ഭാരം': ഇന്ത്യയുടെ സഹായം തേടി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യകള്‍ ബംഗ്ലാദേശിന് ഭാരം’: ഇന്ത്യയുടെ സഹായം തേടി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ അഭയാര്‍ത്ഥികള്‍ ബംഗ്ളാദേശിന് ഭാരണമാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

വിഷയത്തില്‍ ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് ബംഗ്ളാദേശ് പ്രധാനമന്ത്രി. റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ രാജ്യത്ത് അഭയാര്‍ത്ഥികളായി വരുന്നത് തന്റെ രാജ്യത്തിന് വലിയ ഭാരമാണെന്ന് ഇവര്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതില്‍ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഹസീന വ്യക്തമാക്കി.

അഭയാര്‍ഥികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുന്നത് ഉറപ്പാക്കാന്‍ തന്റെ രാജ്യം അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടുകയാണെന്നും ഹസീന പറഞ്ഞു. 1.1 ദശലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ താമസിക്കുന്നുണ്ടെന്ന് 2018 സെപ്റ്റംബറില്‍ നടന്ന 73-ാമത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ (യുഎന്‍ജിഎ) ഹസീന വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, പിന്നീട്, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 7,00,000 റോഹിങ്ക്യകള്‍ മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്തതായി അവര്‍ രേഖപ്പെടുത്തി.

ഒരു അയല്‍രാജ്യമായതിനാല്‍, തന്റെ രാജ്യത്ത് ദീര്‍ഘകാലം താമസിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നതില്‍ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് ഹസീന പറഞ്ഞു. അഭയാര്‍ത്ഥികള്‍ അവരുടെ രാജ്യത്തേക്ക് മടങ്ങേണ്ടവരാണെന്ന് പറഞ്ഞ ഹസീന, ഒരു അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് തങ്ങളെ സഹായിക്കാനാകുമെന്നും നിരീക്ഷിച്ചു. തിങ്കളാഴ്‌ച ആരംഭിക്കുന്ന നാല് ദിവസത്തെ ഇന്ത്യാ യാത്രക്ക് മുന്നോടിയായാണ് ഹസീനയുടെ പ്രസ്താവന.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ ഭാരമാണ്. ഇന്ത്യ ഒരു വലിയ രാജ്യമാണ്. നിങ്ങള്‍ക്ക് അവരെ ഉള്‍ക്കൊള്ളാന്‍ കഴിയും, പക്ഷേ നിങ്ങള്‍ക്ക് അധികം പേര്‍ ഇല്ല. എന്നാല്‍, ഞങ്ങളുടെ രാജ്യത്ത് 1.1 ദശലക്ഷം റോഹിങ്ക്യകളുണ്ട്. ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹവുമായും ഞങ്ങളുടെ അയല്‍രാജ്യങ്ങളുമായും കൂടിയാലോചിക്കുകയാണ്. അവര്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ നടപടികള്‍ ഞങ്ങള്‍ക്ക് സ്വീകരിക്കേണ്ടതായുണ്ട്. അന്താരാഷ്‌ട്ര സമൂഹം സജായിക്കണം’ , ഹസീന എഎന്‍ഐ ന്യൂസ് ഏജന്‍സി എഡിറ്റര്‍ സ്മിത പ്രകാശിനോട് പറഞ്ഞു.

താന്‍ അധികാരത്തില്‍ വന്നതിനുശേഷം, തങ്ങളുടെ സര്‍ക്കാര്‍ മാനുഷിക വശം മനസ്സില്‍ വെച്ചുകൊണ്ട് കുടിയിറക്കപ്പെട്ട സമൂഹത്തെ പരിപാലിക്കുന്നുണ്ടെന്നും ഹസീന പറഞ്ഞു. റോഹിങ്ക്യന്‍ സമൂഹത്തിന് കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ തന്റെ സര്‍ക്കാര്‍ മുന്‍കൈ എടുത്തതായും അവര്‍ അവകാശപ്പെട്ടു. എന്നിരുന്നാലും, ഇത് കൂടുതല്‍ കാലം ഇങ്ങനെ തന്നെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.

ബംഗ്ലാദേശ് പ്രധാനമന്ത്രി പറയുന്നതനുസരിച്ച്‌, മയക്കുമരുന്ന് കടത്തല്‍, ആയുധ കടത്തല്‍, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റോഹിങ്ക്യകള്‍ അവരുടെ നാട്ടിലേക്ക് മടങ്ങേണ്ടത് ബംഗ്ളാദേശിന് അത്യന്താപേക്ഷിതമാണെന്ന് ഹസീന വ്യക്തമാക്കി.

‘ഞങ്ങള്‍ എല്ലാ റോഹിങ്ക്യന്‍ സമൂഹത്തിനും വാക്സിനേഷന്‍ നല്‍കി. എന്നാല്‍, അവര്‍ എത്രനാള്‍ ഇവിടെ തുടരും? അതിനാല്‍ ക്യാമ്ബില്‍, അവര്‍ താമസിക്കുന്നു. നമ്മുടെ പരിസ്ഥിതി അപകടമാണ് അവിടെ. പിന്നെ ചിലര്‍ മയക്കുമരുന്ന് കടത്തലോ ചില ആയുധ സംഘര്‍ഷങ്ങളിലോ സ്ത്രീക്കടത്തിലോ ഏര്‍പ്പെടുന്നു’, ഹസീന പറഞ്ഞു

ആരാണ് റോഹിങ്ക്യകള്‍?

മുമ്ബ് ബര്‍മ്മ എന്നറിയപ്പെട്ടിരുന്ന മ്യാന്‍മറില്‍ നിന്നുള്ള ഒരു പരമ്ബരാഗത വിഭാഗമാണ് റോഹിങ്ക്യകള്‍. യുഎന്‍എച്ച്‌സിആര്‍ റോഹിങ്ക്യകളെ നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ടവരില്‍ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി. പ്രാധാനമായി മുസ്ലീങ്ങളാണ് അവരില്‍ അധികവും. മ്യാന്‍മര്‍ തങ്ങളുടെ 1.4 ദശലക്ഷം റോഹിങ്ക്യകളില്‍ 740,000 പേരെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ചു. ഇന്ത്യയിലേക്കും നിരവധി പേര്‍ പലായനം ചെയ്‌തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular