Tuesday, May 7, 2024
HomeIndiaപശുക്കളെ ദത്തെടുക്കല്‍ പദ്ധതി: കിച്ച സുദീപ് അംബാസഡര്‍

പശുക്കളെ ദത്തെടുക്കല്‍ പദ്ധതി: കിച്ച സുദീപ് അംബാസഡര്‍

ബംഗളൂരു: പശുക്കളെ ദത്തെടുക്കുന്ന കര്‍ണാടക സര്‍ക്കാറിന്റെ ‘പുണ്യകോടി’ പദ്ധതിക്ക് കന്നഡ നടന്‍ കിച്ച സുദീപിനെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ തീരുമാനം.

ഇതുസംബന്ധിച്ച്‌ സുദീപിന് കത്തയച്ചതായി മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാന്‍ അറിയിച്ചു. സംസ്ഥാനത്തെ 163 ഗോശാലകളിലായി കഴിയുന്ന 21,519 പശുക്കളെ പദ്ധതിക്ക് കീഴില്‍ ദത്തുനല്‍കാനാണ് സര്‍ക്കാറിന്റെ തീരുമാനം. പദ്ധതി ആരംഭിച്ച്‌ ഒരു മാസത്തിലേറെയായെങ്കിലും 150 പശുക്കളെ മാത്രമാണ് ഇതുവരെ ദത്തെടുത്തത്. 1500 പേര്‍ പദ്ധതിയിലേക്ക് സംഭാവന ചെയ്തു.

കര്‍ണാടകയില്‍ സര്‍ക്കാറിന്റെ കീഴിലും സ്വകാര്യ മേഖലയിലുമായി 200 ലേറെ ഗോശാലകളുണ്ട്. ഉപേക്ഷിക്കപ്പെട്ടതോ രക്ഷപ്പെടുത്തിയതോ പ്രായമുള്ളവയോ രോഗം വന്നവയോ ഒക്കെയാണിവ. ഗോസംരക്ഷണ നിയമപ്രകാരം, സര്‍ക്കാര്‍ പിടിച്ചെടുക്കുന്ന കന്നുകാലികളെയും ഇത്തരം ഗോശാലകളിലേക്കാണ് മാറ്റുന്നത്. പശുക്കളെ ദത്തെടുക്കാന്‍ ഒരാള്‍ക്ക് മൂന്നുമാസത്തേക്ക് 2,750 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular