Tuesday, May 7, 2024
HomeKeralaഓണക്കോടിക്കൊപ്പം എം ഡി എം എയും, അധോലോകം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌സ്റ്റൈല്‍സില്‍ റെയിഡ്, നാല്...

ഓണക്കോടിക്കൊപ്പം എം ഡി എം എയും, അധോലോകം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌സ്റ്റൈല്‍സില്‍ റെയിഡ്, നാല് പേര്‍ അറസ്റ്റില്‍

വെഞ്ഞാറമൂട്: വെമ്ബായത്ത് അധോലോകം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്ര വില്പന ശാലയില്‍ നടത്തിയ പരിശോധനയില്‍ 2.10ഗ്രാം എം.

ഡി. എം. എ. യും 317 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.

നാര്‍ക്കോട്ടിക് സെല്‍ ഡിവൈ. എസ്. പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡാന്‍സാഫ് ടീമും വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൈജുനാഥ്, എസ്. ഐ വിനീഷ് വി. എസ്, നെടുമങ്ങാട് ഡാന്‍സാഫ് എസ്. ഐ ഷിബു, സജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാരക ലഹരി മരുന്നും കഞ്ചാവും പിടികൂടുന്നത്. അഴൂര്‍ സ്വദേശി റിയാസ് (37) പുല്ലമ്ബാറ സ്വദേശി സുഹൈല്‍ (25), കോലിയക്കോട് സ്വദേശി ഷംനാദ്, കുതിരകുളം സ്വദേശി ബിനു (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular