Tuesday, May 7, 2024
HomeIndiaമുസ്‍ലിം പെണ്‍കുട്ടികള്‍ ഹിന്ദു യുവാക്കളെ കല്യാണം കഴിക്കണമെന്ന് സുരേഷ് ചാവ​ങ്കെ

മുസ്‍ലിം പെണ്‍കുട്ടികള്‍ ഹിന്ദു യുവാക്കളെ കല്യാണം കഴിക്കണമെന്ന് സുരേഷ് ചാവ​ങ്കെ

തീവ്രവാദപരവും ന്യൂനപക്ഷ വിരുദ്ധവുമായ പ്രസ്താവനകളിലൂടെ എന്നും വിവാദങ്ങളിലും കേസുകളിലും പെടുന്ന വ്യക്തിയാണ് ഹിന്ദുത്വ അനുകൂല ചാനലായ സുദര്‍ശന്‍ ടി.വിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവ​ങ്കെ.

ഇയാളുടെ പുതിയ വീഡിയോയും വിവാദമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ഇയാള്‍ മുസ്ലീം പെണ്‍കുട്ടികളോട് ഹിന്ദു ആണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുന്നത്. മുസ്ലീം പെണ്‍കുട്ടികള്‍ മതം മാറാന്‍ തീരുമാനിച്ചാല്‍ ലഭിക്കുന്ന ആനുകൂല്യങ്ങളും ഇയാള്‍ പട്ടികപ്പെടുത്തി.

നിരവധി മുസ്ലീം പെണ്‍കുട്ടികള്‍ ഹിന്ദു ആണ്‍കുട്ടികളുമായി പ്രണയത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ വിവാദ പ്രസംഗം തുടര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു, ‘നിങ്ങള്‍ ഹിന്ദുക്കളെ വിവാഹം കഴിച്ച്‌ ഹിന്ദുവായാല്‍ വിവാഹമോചനം നേരിടേണ്ടി വരില്ലെന്ന് ഞാന്‍ കാമറക്ക് മുന്നില്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ ‘ശിശു ഉല്‍പ്പാദന ഫാക്ടറി’ ആകേണ്ടതില്ല. ഒരാളുടെ രണ്ടാം ഭാര്യയാകില്ല’.

ഭാവിയില്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു, ‘നിങ്ങള്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന മുസ്ലീം പെണ്‍കുട്ടികള്‍ അതിലെ ആദ്യ അംഗങ്ങളായിരിക്കും’. ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കാത്ത ആളുകളെ ദണ്ഡ്യ പരിപാടികളില്‍ അനുവദിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ‘ദണ്ഡിയ കളിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലീം സ്ത്രീകള്‍ക്ക് അവരുടെ പ്രദേശത്ത് പരിപാടികള്‍ ക്രമീകരിക്കാം. അതിനായി ഹിന്ദു ആണ്‍കുട്ടികളെ അയക്കാന്‍ ഞാന്‍ തയ്യാറാണ്’ -ചാവ​ങ്കെ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി നിലനിര്‍ത്താന്‍ കൊലചെയ്യാന്‍ തയ്യാറകണമെന്ന് ഇയാള്‍ കഴിഞ്ഞ വര്‍ഷം പ്രസംഗിച്ചത് വിവാദമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular