Thursday, May 2, 2024
HomeIndiaപശ്ചിമഘട്ട കരട് വിജ്ഞാപനം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

പശ്ചിമഘട്ട കരട് വിജ്ഞാപനം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പശ്ചിമഘട്ട കരട് വിജ്ഞാപനം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. അന്തിമ വിജ്ഞാപനം വരുമ്ബോള്‍ പരാതിയുണ്ടെങ്കില്‍ ഹര്‍ജി സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘കര്‍ഷകശബ്ദം’ എന്ന സംഘടന കരട് വിജ്ഞാപനം റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തള്ളി.

2020 ലാണ് കര്‍ഷകശബ്ദം സംഘടന സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പശ്ചിമഘട്ട കരടുവിജ്ഞാപനം പ്രകാരം, കേരളത്തിലെ 123 ജനവാസ ഗ്രാമങ്ങള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. അവിടെയുള്ള കര്‍ഷകരുടെ ജനജീവിതത്തെ വലിയ തോതില്‍ ബാധിക്കുമെന്നും അതിനാല്‍ കരടു വിജ്ഞാപനം റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular