Tuesday, April 30, 2024
HomeKeralaവിഴിഞ്ഞം സമരം ഒരു മാസമാകുന്നു; നിരാഹാര സമരം 7 ദിവസം പിന്നിട്ടു

വിഴിഞ്ഞം സമരം ഒരു മാസമാകുന്നു; നിരാഹാര സമരം 7 ദിവസം പിന്നിട്ടു

വിഴിഞ്ഞം : രാജ്യാന്തര തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുണ്ടാകുന്ന തീരശോഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപത നേതൃത്വത്തില്‍ തുറമുഖ പ്രവേശന കവാടത്തില്‍ നടത്തുന്ന രാപകല്‍ സമരം ഒരു മാസത്തിലേക്ക് അടുക്കുന്നു. ഇന്നു 28 ാം ദിവസത്തിലേക്ക് കടക്കുന്ന സമരത്തോടനുബന്ധിച്ച് തുടങ്ങിയ നിരാഹാര സമരം ഇന്നലെ 7 ദിവസം പിന്നിട്ടു. കെസിബിസി, വിവിധ മത്സ്യത്തൊഴിലാളി സാമൂഹിക പാരിസ്ഥിതിക സംഘടനകള്‍, കേരള ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ്, കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ 14 ന് മൂലംപള്ളിയില്‍ നിന്നു വിഴിഞ്ഞം വരെ നടത്തുന്ന ജനബോധന യാത്ര 18 ന് വിഴിഞ്ഞത്ത് എത്തുന്നതോടെ സമരമുഖം കൂടുതല്‍ ശക്തിപ്പെടും.

18ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് നിന്ന് രാജ്യാന്തര തുറമുഖ നിര്‍മാണ മേഖല വരെ മാര്‍ച്ച് നടക്കും.  27 ാം ദിവസമായ ഇന്നലെ പ്രാര്‍ഥന ദിനാചരണമായിരുന്നു. മതബോധന അധ്യാപകര്‍,  അധ്യാപകരുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ആര്‍സി കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡൈസണ്‍, അജപാലന സമിതി ഡയറക്ടര്‍ ഫാ. ഡാര്‍വിന്‍ പീറ്റര്‍, പേട്ട ഇടവക സഹവികാരി ഫാ. രാജേഷ് രാജന്‍, രൂപത ടെക്‌നിക്കല്‍ ഗില്‍ഡ് പ്രസിഡന്റ് ഇഗ്‌നേഷ്യസ് ലയോള, പ്രിന്‍സിപ്പല്‍സ് ഫോറം പ്രതിനിധി പി. തദയൂസ്, വെട്ടുകാട് സെന്റ് മേരീസ് സ്‌കൂള്‍ എച്ച്എം വൈ. രാജു.

വെട്ടുകാട് സെന്റ് മേരീസ് പ്രിന്‍സിപ്പല്‍ റീന ലൂയിസ്, പള്ളിത്തുറ സ്‌കൂള്‍ എച്ച്എം മറീന റോബി എന്നിവരാണ് ഇന്നലെ നിരാഹാരം അനുഷ്ടിച്ചത്. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഫാ. എ. സുജന്‍ ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യന്‍ തീരദേശ വികസന സമിതി പ്രതിനിധി ഡോ. എം. കൃഷ്ണന്‍, സ്റ്റീഫന്‍ ഗോമസ്, സെന്റ് ജോസഫ് സ്‌കൂള്‍ എച്ച് എം ബിന്ദു ജാക്‌സണ്‍, മിനു റിബേര, കോട്ടപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ പനിയടിമ, മിഥുന്‍ സൂസ മരിയന്‍, സാമൂഹികപ്രവര്‍ത്തകന്‍ ഗ്ലേവിയസ്, ബെജിലിന്‍ ദാസ് എന്നിവരുള്‍പ്പെടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമര പന്തലില്‍ എത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular