Monday, May 6, 2024
HomeKeralaതൃശൂര്‍ ലോക്‌സഭാസീറ്റ് വേണം, പകരം ലാവ്‌ലിന്‍ കേസ് ഒഴിവാക്കും; സിപിഎമ്മിനോട് ബിജെപി ആവശ്യപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍

തൃശൂര്‍ ലോക്‌സഭാസീറ്റ് വേണം, പകരം ലാവ്‌ലിന്‍ കേസ് ഒഴിവാക്കും; സിപിഎമ്മിനോട് ബിജെപി ആവശ്യപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍

കൊച്ചി : വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് തൃശൂരെന്ന ഒറ്റ സീറ്റ് നല്‍കിയാല്‍ പകരം ലാവലിന്‍, സ്വര്‍‍ണക്കടത്ത് കേസുകളില്‍ സെറ്റില്‍മെന്‍റ് ബിജെപി വാഗ്ദാനം ചെയതുവെന്ന് ദല്ലാള്‍ നന്ദകുമാര്‍.

താനുമായുളള ഇപി ജയരാജന്റെ കൂടിക്കാഴ്ചക്കിടെ അപ്രതീക്ഷിതമായി പ്രകാശ് ജാവേദക്കര്‍ വന്നു. അദ്ദേഹം വരുമെന്ന് ഇപിക്ക് അറിയില്ലായിരുന്നു. ഈ വഷയം ജാവദേക്കര്‍ അവതരിപ്പിച്ചു.

എന്നാല്‍ തൃശൂരിലെ സീറ്റ് സിപിഐയ്ക്കാണെന്ന് ഇപി വ്യക്തമാക്കി. പിണറായി വിജയന്റെ രക്ഷകനായാണ് ഇപി എത്തിയതെന്നും നന്ദകുമാര്‍ പറഞ്ഞു. സുരേഷ് ഗോപിയെ എങ്ങനെയും തൃശൂരില്‍ ജയിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഡല്‍ഹിയിലെ ജാവദേക്കറിന്റെ് വീട്ടില്‍ വെച്ച്‌ അമിത് ഷായുമായി കൂടിക്കാഴ്ച നടത്താമെന്ന് പറഞ്ഞുവെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വർഷമാണ് കൂടിക്കാഴ്ച നടന്നത്. എന്നാല്‍ തീയതി ഓർമ്മയില്ല. ഇ പി ജയരാജനോട് സംസാരിച്ച ശേഷമാണ് ഇന്ന് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും നന്ദകുമാർ വ്യക്തമാക്കി.

കെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ തീരുമാനം എടുത്തിരുന്നുവെന്ന് ജാവദേക്കർ പറഞ്ഞു. കെ മുരളീധരൻ, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായും ചർച്ച നടത്തിയിട്ടുണ്ടെന്നും നന്ദകുമാർ ആരോപിച്ചു. ശോഭ സുരേന്ദ്രന്‍ അന്യായമായി ഭൂമി വില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും നന്ദകുമാ‍ര്‍ ആരോപിച്ചു. ഭൂമി വാങ്ങാൻ ശോഭ സുരേന്ദ്രന് 10 ലക്ഷം രൂപ കൈമാറിയിരുന്നു. പിന്നിട് ശോഭ സുരേന്ദ്രൻ നല്‍കിയ രേഖകളില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നു. ശോഭ സുരേന്ദ്രൻ അന്യായമായി കൈ അടക്കിയ ഭൂമിയാണ് തനിക്ക് വില്‍ക്കാൻ ശ്രമിച്ചതെന്നും നന്ദകുമാര്‍ ആരോപിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular