Friday, April 26, 2024
HomeIndiaഡല്‍ഹി സര്‍വകലാശാല പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ഒക്ടോബര്‍ രണ്ടാംവാരം

ഡല്‍ഹി സര്‍വകലാശാല പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ഒക്ടോബര്‍ രണ്ടാംവാരം

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ഒക്ടോബര്‍ രണ്ടാംവാരം. സര്‍വ്വകലാശാല രജിസ്ട്രാര്‍ വികാസ് ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ പരീക്ഷാ ഏജന്‍സിക്കാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്താനുള്ള ചുമതല. ജൂലായില്‍ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പരീക്ഷ വൈകുന്നതില്‍ വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് അറിയിപ്പ്. ഓരോസംസ്ഥാനത്തും ഒരു കേന്ദ്രംവീതം 28 നഗരങ്ങളെ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തിനു സമാനമായി 50 ശതമാനം സീറ്റുകള്‍ സര്‍വകലാശാലയിലെ ബിരുദവിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ബാക്കി സീറ്റുകളിലേക്കാണ് പ്രവേശനപരീക്ഷ.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular