Friday, April 26, 2024
HomeUSAട്രംപിന്റെ ജനപ്രീതി കുറഞ്ഞതായി പുതിയ പോൾ

ട്രംപിന്റെ ജനപ്രീതി കുറഞ്ഞതായി പുതിയ പോൾ

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി കുറഞ്ഞതായി പുതിയ എൻ ബി സി സർവേ തെളിയിക്കുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ മതിപ്പു ഉയർന്നതായി എ പി പോളിംഗിൽ കണ്ടതിനു പിന്നാലെയാണ് ഈ പോളിംഗിന്റെ ഫലങ്ങൾ.

റജിസ്റ്റർ ചെയ്ത വോട്ടർമാരിൽ ട്രംപിനെ കുറിച്ച് മതിപ്പുള്ളവർ 34% മാത്രമേയുള്ളൂ എന്നു എൻ ബി സി പറയുന്നു. 54% പേർ  എതിരഭിപ്രായമാണ് പറയുന്നത്. ഇതേ എൻ ബി സി പോളിങ്ങിൽ 2021 ഏപ്രിലിൽ ട്രംപ് 32% വരെ താഴ്ന്നു പോയിരുന്നു. ബൈഡന്റെ ജോലിയിലെ മികവ് അംഗീകരിക്കുന്നുവെന്ന് 45% ഈ മാസം പറഞ്ഞു. കഴിഞ്ഞ മാസത്തെക്കാൾ 2% കൂടുതൽ. ജൂലൈയിൽ അദ്ദേഹം 36% വരെ താഴ്ന്നിരുന്നു. എതിർക്കുന്നവർ 3% കുറഞ്ഞു 52ൽ എത്തി.

ട്രംപിന് എതിരായ അന്വേഷണങ്ങൾ തുടരണം എന്ന് 56% പറയുന്നു. വേണ്ട എന്ന് പറയുന്നത് 41%.

അതിനിടെ ഞായറാഴ്ച എൻ ബി സി സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിൽ, ട്രംപിന്റെ വീട്ടിൽ നടന്ന എഫ് ബി  ഐ റെയ്ഡിനെ കുറിച്ച് ബൈഡൻ സംസാരിച്ചു. ഔദ്യോഗിക രേഖകൾ എടുത്തു കൊണ്ട് പോയെങ്കിൽ അത് തീരെ ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയാണെന്നു അദ്ദേഹം പറഞ്ഞു.

ദേശരക്ഷാ രഹസ്യങ്ങൾ ചോർന്നോ എന്ന് അറിയില്ല. “അതേപ്പറ്റി ആരോടും ഞാൻ സംസാരിച്ചിട്ടില്ല. എന്നോട് ആരും ഒന്നും പറഞ്ഞിട്ടുമില്ല.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular