Friday, April 26, 2024
HomeIndiaആദ്യം ഇവരെ ഒന്നിപ്പിക്കൂ, എന്നിട്ട് പോരെ രാജ്യത്തെ ഒന്നിപ്പിക്കല്‍: പരിഹസിച്ച്‌ കേന്ദ്ര മന്ത്രിമാര്‍

ആദ്യം ഇവരെ ഒന്നിപ്പിക്കൂ, എന്നിട്ട് പോരെ രാജ്യത്തെ ഒന്നിപ്പിക്കല്‍: പരിഹസിച്ച്‌ കേന്ദ്ര മന്ത്രിമാര്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച്‌ കേന്ദ്രമന്ത്രിമാര്‍ രംഗത്ത്. രാജ്യത്തെ ഒന്നിപ്പിക്കാനെന്ന പേരില്‍ ഭാരത് ജോഡോ യാത്ര നടത്തുന്നതിന് മുന്‍പ് പാര്‍ട്ടിയിലെ ആഭ്യന്തര കലാപം പരിഹരിക്കാന്‍ പറഞ്ഞായിരുന്നു കേന്ദ്ര മന്ത്രിമാരായ ഭൂപേന്ദര്‍ യാദവും ഗജേന്ദ്ര ഷെഖാവത്തും അടക്കമുള്ള മന്ത്രിമാരുടെ പരിഹാസം.

അശോക് ഗെഹ്‌ലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും ആദ്യം ദയവായി ഒന്നിപ്പിക്കാന്‍ നോക്കണമെന്നായിരുന്നു ഗെഹ്‌ലോട്ടിനും പൈലറ്റിനും ഒപ്പം രാഹുല്‍ ഗാന്ധി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടുള്ള കേന്ദ്രമന്ത്രിമാരുടെ ട്വീറ്റ്.

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിനെ തിരഞ്ഞെടുക്കാനുള്ള നിയമസഭാ കക്ഷി യോഗത്തിന് മുന്നോടിയായി വലിയ രാഷ്ട്രീയ അനിശ്ചിതത്വമാണ് കോണ്‍ഗ്രസില്‍ രൂപം കൊണ്ടത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി നിയമിക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തിന് വിരുദ്ധമായി 90 എംഎല്‍എമാര്‍ രാജി ഭീഷണി ഉയര്‍ത്തി രംഗത്തുവന്നിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗെഹ്‌ലോട്ട് വിശ്വസ്തര്‍ക്കേ മുഖ്യമന്ത്രി സ്ഥാനം നല്‍കൂ എന്ന നിലപാടാണ് സ്വീകരിക്കുന്നത് നിയമസഭാ സ്പീക്കര്‍ സി.പി ജോഷി മുഖ്യമന്ത്രിയാകണമെന്നാണ് ഗെഹ്‌ലോട്ട് ആഗ്രഹിക്കുന്നതെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular