Sunday, April 28, 2024
HomeIndiaമന്‍മോഹന്‍ സിങ്ങിന് പിറന്നാള്‍; രാഷ്ട്രീയക്കാരിലെ സാമ്ബത്തിക ശാസ്ത്രജ്ഞന്‍ നവതിയുടെ നിറവില്‍

മന്‍മോഹന്‍ സിങ്ങിന് പിറന്നാള്‍; രാഷ്ട്രീയക്കാരിലെ സാമ്ബത്തിക ശാസ്ത്രജ്ഞന്‍ നവതിയുടെ നിറവില്‍

മുന്‍പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങിന് ഇന്ന് പിറന്നാള്‍. സെപ്റ്റംബര്‍ 26ന് അദ്ദേഹത്തിന് 90 വയസ് തികഞ്ഞു.

ഇന്ന് പാക്കിസ്ഥാനിലുള്ള പടിഞ്ഞാറന്‍ പഞ്ചാബിലെ ഗായിലാണ് 1932 സെപ്റ്റംബര്‍ 26നു മന്‍മോഹന്‍സിങ് ജനിച്ചത്. ഇന്ത്യയുടെ പതിമൂന്നാത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയും അറിയപ്പെടുന്ന സാമ്ബത്തിക ശാസ്ത്രജ്ഞനും കൂടിയാണ് ഡോ സിങ്.

പി.വി നരസിംഹ റാവുവിന്റെ നേത്യത്വത്തിലുള്ള ഗവണ്‍മെന്റില്‍ ഇന്ത്യയുടെ ധനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്. 90കളില്‍ നവ ഉദാരവല്‍കരണത്തിന് ചുക്കാന്‍ പിടിച്ചതിലൂടെ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കിയ രാഷ്ട്രീയതന്ത്രജ്ഞന്‍ കൂടിയാണ് മന്‍ മോഹന്‍ സിങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ,രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ആശംസകളറിയിച്ചു. ട്വിറ്റര്‍ വഴിയാണ് രാഷ്ട്രീയ നേതാക്കള്‍ ആശംസകള്‍ അറിയിച്ചത്.

ആരോഗ്യവും ദീര്‍ഘായുസ്സും ആശംസിച്ചാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വിറ്റ് ചെയതത്. മന്‍മോഹന്‍ സിങ്ങിന്റെ വിനയവും സമര്‍പ്പണവും ഇന്ത്യയുടെ വികസനത്തിനുള്ള അദ്ദേഹത്തിന്റ സംഭാവനയും എടുത്തു പറഞ്ഞാണ് രാഹുല്‍ ഗാന്ധി ആശംസകളറിയിച്ചത്. കുറച്ചു സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നായകനാണ് അദ്ദേഹമെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണു ഗോപാല്‍ പറഞ്ഞു. ആരോഗ്യവും ദീര്‍ഘായുസ്സും സന്തോഷവും ഉണ്ടാകട്ടെയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആശംസിച്ചു.

മോദി സര്‍ക്കാറിന്റെ നോട്ടുനിരോധനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ അദ്ദേഹം രംഗത്ത് എത്തിയിരുന്നു. നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് നടന്നത് സംഘടിതമായ കൊള്ളയാണെന്നായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമായ വീഴ്ചയാണെന്നും നോട്ടുനിരോധനത്തിന്റെ പരിണിതഫലം മോദിക്ക് പോലും അറിയില്ലെന്നും സിങ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രവചനം പോലെതന്നെ നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്ബത്തിക മേഖലക്ക് വലിയ വിനാശമാണ് വരുത്തിവച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular