Saturday, April 27, 2024
HomeIndiaഗെലോട്ടിനെ അധ്യക്ഷനാക്കാനുള്ള നീക്കത്തില്‍ നിന്നും ഹൈക്കമാന്‍ഡ് പിന്തിരിയുന്നു

ഗെലോട്ടിനെ അധ്യക്ഷനാക്കാനുള്ള നീക്കത്തില്‍ നിന്നും ഹൈക്കമാന്‍ഡ് പിന്തിരിയുന്നു

രാജസ്ഥാനില്‍ അരോക് ഗഹലോട്ട് നിലപാട് കടുപ്പിച്ചതോടെ അദ്ദേഹത്തെ അദ്ധ്യക്ഷനാക്കാനുള്ള നീക്കത്തില്‍ നിന്ന് ഹൈക്കമാന്‍ഡ് പിന്നോട്ട്. ഗഹലോട്ടിന് പകരം മുകള്‍ വാസ്നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന നിലപാട് ഗഹലോട്ട് ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രി കസേര പാര്‍ട്ടി വിശ്വസ്തര്‍ക്കേ വിട്ടു നല്‍കൂയെന്നും ഗഹലോട്ട് ആവര്‍ത്തിച്ചു. ഇതിനു പിന്നാലെയാണ് ഹൈക്കമാന്‍ഡും നിലപാട് കടുപ്പിച്ചത്.

ഗെലോട്ടിനെ അദ്ധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തു വന്നിട്ടുണ്ട്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ഗെലോട്ട് സൃഷ്ടിച്ചതാണെന്നാണ് നേതാക്കളുടെ വിമര്‍ശനം.

ഗെലോട്ട് ഹൈക്കമാന്‍ഡിനെ അപമാനിച്ചെന്നാണ് നേതാക്കള്‍ പറയുന്നത്. എംഎല്‍എമാരുടെ രാജി നീക്കം ഗെലോട്ടിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയാകുമെന്ന സച്ചിന്‍ പൈലറ്റ് എംഎല്‍എ മാര്‍ക്ക് സൂചന നല്‍കിയിരുന്നുവെന്നും ഇതാണ് ഗെലോട്ടിനെ ചൊടിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular