Saturday, April 27, 2024
HomeIndiaഉയര്‍ത്തിയ കൈ താഴ്ത്തിയിട്ട് പത്ത് വര്‍ഷം; വിചിത്രമായ ആരാധനയുമായി ശിവഭക്തന്‍

ഉയര്‍ത്തിയ കൈ താഴ്ത്തിയിട്ട് പത്ത് വര്‍ഷം; വിചിത്രമായ ആരാധനയുമായി ശിവഭക്തന്‍

മ്മെ അമ്ബരപ്പിക്കുന്ന പല സംഭവങ്ങളും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.അത്തരത്തില്‍ മാധ്യമപ്രവര്‍ത്തകനുമായി സംസാരിക്കുന്ന സന്യാസിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഒരു സന്യാസിയെ കുറിച്ചുള്ള സമാനമായ വാര്‍ത്ത ഒരു വര്‍ഷം മുമ്ബ് വ്യാപകമായി പ്രചരിച്ചിരുന്നു. 45 വര്‍ത്തോളമായി ഒരു കൈ ഉയര്‍ത്തിയ നിലയില്‍ ജീവിക്കുന്നയാളെന്ന തരത്തിലാണ് സദു അമര്‍ ഭാരതി എന്ന സന്യാസിയെ കുറിച്ച്‌ വാര്‍ത്തകള്‍ വന്നിരുന്നത്.

ശിവനോടുള്ള ആരാധന കൊണ്ട് തന്റെ കൈ ശിവന് സമര്‍പ്പിച്ചുവെന്നായിരുന്നു സദു അമര്‍ ഭാരതി അന്ന് പ്രതികരിച്ചത്.വിവാഹിതനും കുട്ടികളുടെ അച്ഛനുമായിരുന്നു
സദു അമര്‍ ഭാരതി. എന്നാല്‍ ഈ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച്‌ അയാള്‍ സന്യാസം സ്വീകരിച്ചു. എഴുപതുകളില്‍ സന്യാസം സ്വീകരിച്ച സമയത്ത് തന്നെ വലതുകൈ ശിവഭക്തിയുടെ പ്രതീകമായി സമര്‍പ്പണം ചെയ്തുവെന്നാണ് ഇദ്ദേഹം അറിയിച്ചിരുന്നത്.

ആദ്യ രണ്ട് വര്‍ഷം കയ്യിന് അസഹ്യമായ വേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഈ കയ്യില്‍ തൊടുന്നതോ മറ്റോ ഒന്നും അറിയാതെയായി. ആ രീതിയില്‍ 45 വര്‍ഷത്തോളം ജീവിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. ഉയര്‍ന്നിരിക്കുന്ന കൈ താഴ്ത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുന്നു.ഇതേ രീതിയില്‍ പത്ത് വര്‍ഷത്തോളമായി ഒരു കൈ ഉയര്‍ത്തി ജീവിക്കുന്നതായി അവകാശപ്പെട്ട് മറ്റൊരു സന്യാസി കൂടി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

ഇദ്ദേഹത്തിന്റെ പേരോ സ്ഥലമോ ഒന്നും വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകനുമായി ഇദ്ദേഹം പങ്കുവച്ച വിവരങ്ങളാണ് വാര്‍ത്തകള്‍ക്ക് അടിസ്ഥാനമായിരിക്കുന്നത്. ശിവഭക്തി തന്നെയാണ് തന്നെയും ഇതിന് പ്രേരിപ്പിച്ചതെന്നാണ് ഇദ്ദേഹവും പറയുന്നത്. ഭാവിയെ കുറിച്ച്‌ ചിന്തിക്കുന്നില്ലെന്നും ഈ നിമിഷത്തെ കുറിച്ച്‌ ചിന്തിക്കുന്നയാളാണ് ഇദ്ദേഹമെന്നും ഒന്നും തീരുമാനങ്ങളായിരുന്നില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

സദു അമര്‍ ഭാരതിയെ പോലെ തന്നെ ഈ കൈ താഴ്ത്താന്‍ സാധിക്കില്ലെന്നും, തൈ തൊട്ടാലും അറിയില്ലെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.ഏതായാലും അറിയപ്പെടാത്ത സന്യാസിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പങ്കുവയ്ക്കപ്പെടുന്നത്. നിരവധി പേരാണ് ഇതില്‍ അതിശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികത സംബന്ധിച്ചോ മറ്റ് വിവരങ്ങളോ ഒന്നും ലഭ്യമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular