Saturday, April 27, 2024
HomeIndiaപാസ്​പോര്‍ട്ട്: പൊലീസ്​ ക്ലിയറന്‍സിന്​ ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം; നാളെ തുടക്കം

പാസ്​പോര്‍ട്ട്: പൊലീസ്​ ക്ലിയറന്‍സിന്​ ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം; നാളെ തുടക്കം

ന്യൂഡല്‍ഹി/റിയാദ്​: പൊലീസ്​ ക്ലിയറന്‍സ്​ സര്‍ട്ടിഫിക്കറ്റിന് (പി.സി.സി)​ ഇന്ത്യയിലെ മുഴുവന്‍ പാസ്​പോര്‍ട്ട്​ സേവാകേന്ദ്രങ്ങളിലും അപേക്ഷിക്കാം.

രാജ്യത്തെ മുഴുവന്‍ പോസ്​റ്റ്​ ഓഫിസ്​ പാസ്​പോര്‍ട്ട്​ സേവാ കേന്ദ്രങ്ങളിലും ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയുന്ന സംവിധാനം നാളെ (ബുധനാഴ്​ച) മുതല്‍ ആരംഭിക്കും.

ഇന്ത്യയിലുടനീളമുള്ള എല്ലാ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫിസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും (പി.ഒ.പി.എസ്​.കെ) പി.സി.സി സേവനങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള സൗകര്യം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ പൗരന്മാര്‍ക്ക്​ മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യാനാണ്​ ഈ നടപടിയെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വിവിധ കാര്യങ്ങള്‍ക്കായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യം അപ്രതീക്ഷിതമായി കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ്​ പരിഹാരമെന്ന നിലയില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും സെപ്​തംബര്‍ 28 മുതല്‍ രാജ്യത്താകെ സൗകര്യം ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പി.‌സി.‌സി അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകളുടെ എണ്ണം ഗണ്യമായി ഉയരുകയും കുറച്ചുകൂടി നേരത്തെയുള്ള തീയതിക്ക്​ ബുക്ക്​ ചെയ്യാന്‍ സാധിക്കുകയും ചെയ്യും. അപേക്ഷിക്കുന്നവര്‍ക്കെല്ലാം എളുപ്പം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇത്​ സഹായിക്കും. വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക്​ മാത്രമല്ല വിദ്യാഭ്യാസം, മറ്റ്​ വിസകള്‍, എമിഗ്രേഷന്‍ എന്നിവക്ക്​ പി.സി.സി ആവശ്യമായി വരുന്നവര്‍ക്കും ഗുണം ചെയ്യുന്നതാണ്​ പുതിയ സംവിധാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular