Thursday, May 9, 2024
HomeUSAകൊടുംകാറ്റ് കാറ്റഗറി 3 ആയി ക്യൂബയിൽ എത്തി

കൊടുംകാറ്റ് കാറ്റഗറി 3 ആയി ക്യൂബയിൽ എത്തി

ഇയാൻ കൊടുംകാറ്റ് ചൊവാഴ്ച കൂടുതൽ ശക്തി പ്രാപിച്ചു കാറ്റഗറി 3 ആയി ക്യൂബയിൽ അടിച്ചു തുടങ്ങി. പുലർച്ചെ 4.30നായിരുന്നു കാറ്റു ക്യൂബയിൽ എത്തിയത്. മണിക്കൂറിൽ 125 മൈൽ കരുത്തിലാണു കാറ്റെന്നു യു എസ് നാഷനൽ ഹരിക്കേൻ സെന്റർ (എൻ എച് സി) അറിയിച്ചു.

ഫ്ളോറിഡയുടെ പടിഞ്ഞാറൻ തീരത്തു ബുധനാഴ്ച എത്തുമ്പോൾ കാറ്റഗറി 4 വരെ ശക്തി ആർജിക്കും എന്നാണു പ്രവചനം. മധ്യ ഫ്‌ളോറിഡയിൽ 6 മുതൽ 12 വരെ ഇഞ്ച് മഴ പ്രതീക്ഷിക്കുന്നു.

പടിഞ്ഞാറൻ ക്യൂബയിലെ പിനാർ ഡെൽ റയോ പ്രവിശ്യയിലെ ലാ കോളോമ പട്ടണത്തിലാണ് ഇയാൻ ചൊവാഴ്ച ഇറങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular