Saturday, May 4, 2024
HomeIndiaയു.പിയില്‍ ടി.വി പൊട്ടിത്തെറിച്ച്‌ 16കാരന് ദാരുണാദ്യം

യു.പിയില്‍ ടി.വി പൊട്ടിത്തെറിച്ച്‌ 16കാരന് ദാരുണാദ്യം

ഗാസിയാബാദ്: വീട്ടുചുമരില്‍ വെച്ച എല്‍.ഇ.ഡി ടി.വി പൊട്ടിത്തെറിച്ച്‌ യു.പിയില്‍ 16കാരന്‍ മരിച്ചു. മാതാവിനും സഹോദരിക്കും സുഹൃത്തിനും പരിക്കേറ്റു.

ഓമേന്ദ്രയെന്ന 16കാരനാണ് ഭിത്തിയില്‍ വലിയ ദ്വാരം സൃഷ്ടിച്ച്‌ നടന്ന പൊട്ടിത്തെറിയില്‍ മരിച്ചത്. ഓമേന്ദ്രയുടെ മുഖം, നെഞ്ച്, കഴുത്ത് എന്നിവിടങ്ങളില്‍ ചീളുകള്‍ തറച്ച്‌ ഗുരുതര പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഓമേന്ദ്രയും മറ്റുള്ളവരും ടി.വി പൊട്ടിത്തെറിക്കുമ്ബോള്‍ മുറിയിലുണ്ടായിരുന്നു. ഗുരുതര നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്ബോഴാണ് ഓമേന്ദ്ര മരിച്ചത്.

സ്‌ഫോടനം വളരെ ശക്തിയിലാണ് നടന്നതെന്നും വീടാകെ കുലുങ്ങിയെന്നും സംഭവ സമയത്ത് മറ്റൊരു മുറിയിലുണ്ടായിരുന്ന കുടുംബാംഗം മോണിക്ക പറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായിരിക്കുമെന്നാണ് താന്‍ കരുതിയതെന്ന് അയല്‍വാസി വിനീത പറയുന്നു. വീട്ടു മതിലില്‍ സ്ഥാപിച്ച എല്‍ഇഡി ടിവി പൊട്ടിത്തെറിച്ചതാണെന്ന് ഗാസിയാബാദ് പൊലീസ് ഓഫീസര്‍ ഗ്യാനേന്ദ്ര സിംഗ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular