Monday, May 6, 2024
HomeKerala'ബ്ലാസ്റ്റേഴ്‌സ്' ആവേശത്തില്‍ 'പടവെട്ട്' ട്രെയിലര്‍; കൊച്ചി ഇളകി മറിയും

‘ബ്ലാസ്റ്റേഴ്‌സ്’ ആവേശത്തില്‍ ‘പടവെട്ട്’ ട്രെയിലര്‍; കൊച്ചി ഇളകി മറിയും

നിവിന്‍ പോളി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്തിറക്കും.

ഐഎസ്‌എല്‍ ഒമ്ബതാം പതിപ്പിന് ഇന്ന് കൊച്ചിയില്‍ തുടക്കമിടുന്നതോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ആവേശത്തിലാണ്. ആ ആവേശം ഇരട്ടിയാക്കാനാണ് പടവെട്ട് ടീമിന്റെ നീക്കം. പടവെട്ടിന്റെ ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ച് കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പമാണെന്ന് നടന്‍ നിവിന്‍ പോളി. ഇന്ന് വൈകുന്നേരം 6 മണിയ്‌ക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിവിന്‍ പോളിയും സംഘവും എത്തുമെന്നും അവിടെ വച്ച്‌ പടവെട്ടിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. നിവിന്‍ പോളിക്ക് പുറമേ അതിഥി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹില്‍ ശര്‍മ്മ കോ-പ്രൊഡ്യൂസറാണ്. ബിബിന്‍ പോള്‍, സുരാജ് കുമാര്‍, അക്ഷയ് വല്‍സംഗ്ക്കര്‍ ആശിഷ് മെഹ്‌റ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ദീപക് ഡി. മേനോനാണ് ഛായാ​ഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിം​ഗ്- ഷഫീഖ് മുഹമ്മദലി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, കലാസംവിധാനം- സുഭാഷ് കരുണ്‍, മഷര്‍ ഹംസ- വസ്ത്രാലങ്കാരം, റോണക്‌സ് സേവിയര്‍- മേക്കപ്പ്, ജാവേദ് ചെമ്ബ്- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മടം, വിഎഫ്‌എക്‌സ്- മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular