Monday, May 6, 2024
HomeIndia'പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മാത്രമാണ് എന്‍റെ മുന്നിലുള്ളത്'; ജസ്റ്റിസ് സുധാന്‍ഷു ധുലിയ വിധിയില്‍ പറഞ്ഞത്

‘പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മാത്രമാണ് എന്‍റെ മുന്നിലുള്ളത്’; ജസ്റ്റിസ് സുധാന്‍ഷു ധുലിയ വിധിയില്‍ പറഞ്ഞത്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയത് ശരിവെച്ച ഹൈകോടതി വിധിക്കെതിരായ ഹരജികളില്‍ വിധി പറയുമ്ബോള്‍ രണ്ടംഗ സുപ്രീംകോടതി ബെഞ്ചിലെ ജസ്റ്റിസ് സുധാന്‍ഷു ധുലിയ ചൂണ്ടിക്കാട്ടിയത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വസ്തുതകള്‍.

‘പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മാത്രമാണ് എന്‍റെ മുന്നിലുള്ളത്’ എന്നാണ് ഹൈകോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള ഭിന്ന വിധിയില്‍ ജസ്റ്റിസ് സുധാന്‍ഷു ധുലിയ പറഞ്ഞത്. എന്നാല്‍, ബെഞ്ചിലെ രണ്ടാമത്തെ ജഡ്ജിയായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത കര്‍ണാടക ഹൈകോടതി വിധി ശരിവെച്ചതോടെ വിഷയം ചീഫ് ജസ്റ്റിസിന്‍റെ തീരുമാനത്തിന് വിടുകയായിരുന്നു. ഇനി വിശാല ബെഞ്ച് ഹരജികള്‍ പരിഗണിക്കും.

ശിരോവസ്ത്രം വിലക്കിക്കൊണ്ടുള്ള ഫെബ്രുവരി അഞ്ചിലെ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി വസ്ത്രത്തിന് മേല്‍ ഏര്‍പ്പെടുത്തിയ എല്ലാ തരം നിയന്ത്രണങ്ങളും നീക്കുകയാണെന്ന് ജസ്റ്റിസ് സുധാന്‍ഷു ധുലിയ വിധിച്ചു. ആകെ കൂടി തന്റെ മനസിലെ വിഷയം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ്. ആ പെണ്‍കുട്ടികളുടെ ജീവിതം നാം മെച്ചപ്പെടുത്തുകയാാണോ? അതാണ് എന്റെ മനസിലെ ചോദ്യം. ഹിജാബ് ഇസ്‍ലാമിലെ അനിവാര്യതയാണോ എന്ന വിഷയം ഈ കേസില്‍ പരിഗണനാര്‍ഹമല്ല. കര്‍ണാടക ഹൈകോടതി തിരഞ്ഞെടുത്ത ഈ വഴി തെറ്റാണ്. യഥാര്‍ഥത്തില്‍ ഭരണഘടനയുടെ 14ഉം 19ഉം അനുഛേദങ്ങളുമായി ബന്ധപ്പെട്ട വ്യക്തിയുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തിന്റെ വിഷയമാണിത് -ജസ്റ്റിസ് സുധാന്‍ഷു ധുലിയ വ്യക്തമാക്കി.

(ജസ്റ്റിസ് ഹേമന്ത് ഗുപ്ത)

എന്നാല്‍, ഹിജാബ് വിലക്ക് ശിവെക്കുകയായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്ത. ഹിജാബ് ഇസ്‍ലാമിലെ മൗലികാനുഷ്ഠാനങ്ങളില്‍​പ്പെടുമോ എന്ന കര്‍ണാടക ഹൈകോടതിയുടെ ചോദ്യം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular