Thursday, May 16, 2024
HomeKeralaലൈം​ഗിക പീഡന പരാതി; അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സിവിക് ചന്ദ്രന്‍ 25 ന് ഹാജരാകും

ലൈം​ഗിക പീഡന പരാതി; അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സിവിക് ചന്ദ്രന്‍ 25 ന് ഹാജരാകും

തിരുവനന്തപുരം: ദളിത് യുവതിക്കെതിരെ ലൈം​ഗിക പീഡനം നടത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നില്‍ 25 ന് ഹാജരാകുമെന്ന് അഭിഭാഷകര്‍ മുഖേന പോലീസിനെ അറിയിച്ച്‌ സിവിക് ചന്ദ്രന്‍.

ഇയാളുടെ മുന്‍കൂര്‍ ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ അപ്പീല്‍ അം​ഗീകരിച്ചതോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് എ ബദ്റുദ്ദീന്റേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഉടന്‍ പ്രത്യേക കോടതിയില്‍ ഹാജരാക്കണമെന്നും അന്ന് തന്നെ കോടതി ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

2010 ഏപ്രില്‍ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് സിവിക് ചന്ദ്രനെതിരെ പോ ലീസ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular