Tuesday, May 7, 2024
HomeKeralaഒബിസി മോര്‍ച്ച മുൻ നേതാവ് ഋഷി പല്‍പ്പുവിന് പാർട്ടി അംഗത്വം

ഒബിസി മോര്‍ച്ച മുൻ നേതാവ് ഋഷി പല്‍പ്പുവിന് പാർട്ടി അംഗത്വം

കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ മുപ്പതിന്; ഒക്ടോബർ രണ്ടോടെ 1500 യൂണിറ്റ് കമ്മിറ്റികൾ

തൃശൂർ: കോണ്‍ഗ്രസിനകത്ത് രൂക്ഷമായ പ്രശ്‌നങ്ങളില്ലെന്ന് കെപിസിസി പ്രസിഡന്ര് കെ സുധാകരന്‍ പറഞ്ഞു. അതെല്ലാം മാധ്യമ സൃഷ്ടിയാണ്. അഭിപ്രായവ്യത്യാസ്യം ഉള്ളവരുണ്ടാകം.മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളതെന്നും സുധാകരൻ പറഞ്ഞു.

എല്ലാവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല. ന്യായമായതെല്ലാം ചെയ്തിട്ടുണ്ട്. വിഎം സുധീരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി താന്‍ നേരിട്ടുകണ്ട് സംസാരിച്ചതാണ്.പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആര്‍ങ്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മാറ്റാന്‍ ശ്രമിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, ബിജെപിയില്‍ നിന്നും രാജിവെച്ച ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പാര്‍ട്ടി അംഗത്വം നല്‍കി.ഋഷി പല്‍പ്പുവിനോടൊപ്പം ബിജെപിയില്‍ നിന്നും രാജിവെച്ച നൂറോളം പ്രവര്‍ത്തകര്‍ക്ക് തൃശ്ശൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് സുധാകരൻ പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular