Friday, May 10, 2024
HomeKeralaനർക്കോട്ടിക് ജിഹാദ് ആരോപണത്തെ വിമർശിച്ച് ചിദംബരം

നർക്കോട്ടിക് ജിഹാദ് ആരോപണത്തെ വിമർശിച്ച് ചിദംബരം

നിലപാട് വ്യക്തമാക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് സുധാകരൻ

പ്രണയവും’ ‘മയക്കുമരുന്നും’ യഥാർത്ഥമാണെങ്കിലും, ജിഹാദ് എന്ന വാക്ക് പ്രണയത്തോടും മയക്കുമരുന്നിനോടും ചേർക്കുന്നത് വികലമായ ചിന്തയാണ് വെളിപ്പെടുത്തുന്നതെന്നും ചിദംബരം

ന്യൂഡൽഹി: പാല ബിഷപ്പ് ഫാദർ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച നർക്കോട്ടിക് ജിഹാദ് ആരോപണത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം.

“രാജ്യത്തെ തീവ്ര ഹിന്ദുത്വ വലതുപക്ഷം ഉയർത്തിവിട്ട രാക്ഷസനായിരുന്നു ലവ് ജിഹാദ്. നാർക്കോട്ടിക് ജിഹാദ് പുതിയ രാക്ഷസനാണ്. അതിനെ സൃഷ്ടിച്ചത് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പോലെ ഒരു ബിഷപ്പ് ആയതില്‍ എനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും വേദനയുണ്ട്,” ചിദംബരം പറഞ്ഞു.

പ്രണയവും’ ‘മയക്കുമരുന്നും’ യഥാർത്ഥമാണെങ്കിലും, ജിഹാദ് എന്ന വാക്ക് പ്രണയത്തോടും മയക്കുമരുന്നിനോടും ചേർക്കുന്നത് വികലമായ ചിന്തയാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

“ഉദ്ദേശ്യം വ്യക്തമാണ്. ഒരു വശത്ത് ഹിന്ദുയിസത്തെയോ ക്രിസ്ത്യാനിറ്റിയെയോ നിർത്തി ഇസ്ലാമിനെ മറുവശത്താക്കി കാണിക്കുക എന്നതാണ് അത്. ഇസ്ലാമിനെ അപരരായും മുസ്ലിംകളെ അപര വ്യക്തികൾ മുതൽ മതഭ്രാന്തർ വരെയായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത്,” ചിദംബരം ലേഖനത്തിൽ പറഞ്ഞു. ഒരു മതനിരപേക്ഷ രാഷ്ട്രം അത്തരം പ്രചാരണങ്ങളെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular