Wednesday, May 8, 2024
HomeIndiaചില്ല് കുപ്പിയ്ക്ക് ഉള്ളില്‍ വച്ച്‌ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ 21കാരനെ മൂന്ന് കുട്ടികള്‍ കുത്തിക്കൊന്നു

ചില്ല് കുപ്പിയ്ക്ക് ഉള്ളില്‍ വച്ച്‌ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ 21കാരനെ മൂന്ന് കുട്ടികള്‍ കുത്തിക്കൊന്നു

മുംബൈ: ചില്ല് കുപ്പിയ്ക്ക് ഉള്ളില്‍ വച്ച്‌ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ 21കാരനെ മൂന്ന് കുട്ടികള്‍ കുത്തിക്കൊലപ്പെടുത്തി.
മുംബൈ ശിവാജ് നഗറിലാണ് സംഭവം. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച്‌ നടന്ന വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുനില്‍ ശങ്കര്‍ നായിഡുവാണ് കൊല്ലപ്പെട്ടത്.

ചില്ല് കുപ്പിയില്‍ വെച്ച്‌ പടക്കം പൊട്ടിക്കാന്‍ ശ്രമിച്ച കുട്ടികളെ സുനില്‍ വിലക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുട്ടികളും സുനിലും ചേര്‍ന്ന് തര്‍ക്കമുണ്ടായി. വാക്കേറ്റം കനത്തതോടെ കുട്ടികള്‍ ഇയാളെ മര്‍ദിക്കാനും തുടങ്ങി. ഇതിനിടെ ഒരു കുട്ടി കത്തിയെടുത്ത് സുനിലിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ശേഷം കുട്ടികള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു.

നാട്ടുരകാര്‍ സുനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 12, 14, 15 പ്രായമുള്ള കുട്ടികളാണ് ആക്രമിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ ഒളിവിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular