Wednesday, May 8, 2024
HomeUSAഅമേധ്യം എറിഞ്ഞ ആക്രമണത്തെ പൊലീസ് അവഗണിച്ചെന്നു സിയാറ്റിൽ കൗൺസിൽ അംഗം

അമേധ്യം എറിഞ്ഞ ആക്രമണത്തെ പൊലീസ് അവഗണിച്ചെന്നു സിയാറ്റിൽ കൗൺസിൽ അംഗം

സിയാറ്റിൽ സിറ്റി കൗൺസിലിലെ സോഷ്യലിസ്റ്റ് അംഗമായ ക്ഷമാ സാവന്തിന്റെ വീടിനു നേരെ അമേധ്യം എറിഞ്ഞ ആക്രമണത്തെ പൊലീസ് അവഗണിച്ചുവെന്നു ആരോപണം. ആറു തവണ ആക്രമണം ആവർത്തിച്ചിട്ടും പൊലീസ് ഒന്നും ചെയ്‌തില്ലെന്നു സാവന്ത് പരാതിപ്പെട്ടു.

റഷ്യൻ കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവായ ലിയോൺ ട്രോട്സ്കിയിൽ നിന്ന് ആവേശം ഉൾക്കൊള്ളുന്ന ട്രോട്സ്കിയിസ്റ്റ് സോഷ്യലിസ്റ്റ് ഓൾട്ടർനേറ്റീവ് പാർട്ടിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അംഗമായ സാവന്ത് (49) പൊലീസിന്റെ അലംഭാവത്തിനു ഡെമോക്രാറ്റിക് പാർട്ടിയെ കുറ്റപ്പെടുത്തി.

ആറു തവണ അമേധ്യം വലിച്ചെറിഞ്ഞ ആക്രമണം അന്വേഷിക്കാൻ തക്ക ഗൗരവമുള്ളതല്ല എന്നാണു പോലീസിന്റെ നിലപാടെന്നു ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രതിഷേധങ്ങളിൽ  പങ്കെടുത്തിട്ടുള്ള സാവന്ത് പറഞ്ഞു. ഒരു ആക്രമണത്തിനു ശേഷം തന്റെ ഓഫീസിലേക്കു അസഭ്യം നിറഞ്ഞ ഇമെയിൽ വന്നു. “മനുഷ്യ അമേധ്യത്തിന്റെ സിംഹാസനത്തിൽ ഇരിക്കുക അമേധ്യ റാണി” എന്നാണ് അതിൽ പറഞ്ഞിരുന്നത്.

സോഷ്യലിസ്റ്റും സംഘാടകയും ആക്ടിവിസ്റ്റുമെന്നു സ്വയം വിശേഷിപ്പിക്കുന്ന സാവന്ത് പറയുന്നത് ഒക്ടോബർ 8നു തന്റെ ഭർത്താവ് പോലീസിനെ വിളിച്ചപ്പോൾ “ഞങ്ങൾ എന്തു വേണം” എന്ന ചോദ്യമാണ് അവർ ഉയർത്തിയത് എന്നാണ്. അന്വേഷണം തുടങ്ങാൻ അവർ തയാറായില്ല.

വീടിനു സുരക്ഷ നൽകാനും പൊലീസ് തയാറായില്ല. സമാധാനപരമായി നടന്ന ഒരു ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രതിഷേധനത്തിനു ശേഷം വെള്ളക്കാരിയായ മുൻ മേയർ ജെന്നി ദുർകന്റെ വീടിന് ഒരു വർഷം 24 മണിക്കൂർ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ഒക്ടോബർ 8 ലെ പരാതിയോടു പ്രതികരിച്ചു ഒക്ടോബർ 20 നു പൊലീസ് അമേധ്യം എറിയുന്ന ആളെ കണ്ടെത്താൻ ജനങ്ങളുടെ സഹായത്തെ അഭ്യർത്ഥിച്ചു. ആക്രമിക്കപ്പെട്ടത് ഒരു രാഷ്ട്രീയ നേതാവാണെന്നു മാത്രമാണ് അവർ പറഞ്ഞത് — സാവന്തിന്റെ പേരു പറഞ്ഞില്ല. നിരവധി പ്ലാസ്റ്റിക് ബാഗുകൾ നിറയെ അമേധ്യം നിറച്ച ഒരു പ്ലാസ്റ്റിക് ബാഗ് അക്രമി വലിച്ചെറിഞ്ഞതിനു സാവന്തിന്റെ സുഹൃത്തുക്കൾ സാക്ഷിയായിരുന്നു എന്ന് പൊലീസ് പറയുന്നുണ്ട്.

ഗൗരവമായി നടപടി എടുത്തു എന്നാണ് പൊലിസിന്റെ അവകാശവാദം. എന്നാൽ ആക്രമണം ന്യായമാണെന്നു വലതു പക്ഷ മാധ്യമങ്ങളോട് പൊലീസ് പറഞ്ഞു.  അതിലൊന്ന് അവർ തന്നെ നടത്തുന്ന ലോ ഓർഡർ എന്ന വെബ്സൈറ്റ് ആണ്.

ഇത്തരം സമീപനത്തെ പിന്തുണയ്ക്കുകയാണ് സിയാറ്റിലിലെ ഡെമോക്രാറ്റിക് പരി നേതൃത്വം ചെയ്യുന്നത്.

പൊലീസിനു പണം നൽകരുത് എന്നാവശ്യപ്പെടുന്ന ഒരു പ്രസ്ഥാനത്തിനു നേതൃത്വം നൽകിയിരുന്നു സാവന്ത്. പൊലീസിന്റെ $85 മില്ല്യൺ ബജറ്റ് വെട്ടിക്കുറയ്ക്കണം എന്ന് 2020 ൽ അവർ ആവശ്യപ്പെട്ടു. നഗര വിഭവങ്ങൾ സ്വന്തം ആവശ്യത്തിനു തിരിമറി നടത്തി എന്ന ആരോപണത്തെ തുടർന്നു സാവന്തിനെ തിരിച്ചു വിളിക്കാനുള്ള നീക്കം ഉണ്ടായി. എന്നാൽ അവർ നേരിയ ഭൂരിപക്ഷത്തിൽ ആ നീക്കത്തെ തോൽപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular