Thursday, May 9, 2024
HomeKeralaരാജ്യത്തെ ആദ്യത്തെ ഡ്രോണ്‍ ഫുഡ് ഡെലിവറി സര്‍വിസിന് തുടക്കം

രാജ്യത്തെ ആദ്യത്തെ ഡ്രോണ്‍ ഫുഡ് ഡെലിവറി സര്‍വിസിന് തുടക്കം

സ്‌കത്ത്: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമായ തലബാത്ത് ഒമാനില്‍ ആദ്യത്തെ ഡ്രോണ്‍ ഫുഡ് ഡെലിവറി സേവനം ആരംഭിച്ചു.

യു.വി.എല്‍ റോബോട്ടിക്‌സുമായി സഹകരിച്ചാണ് പുതിയ സേവനം തുടങ്ങിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മസ്‌കത്തിലാണ് സേവനങ്ങള്‍ ലഭ്യമാകുക. മറ്റു മേഖലകളിലേക്ക് ഉടന്‍ വ്യാപിപ്പിക്കും. ഡ്രോണ്‍ മുഖേനയുള്ള ആദ്യത്തെ വാണിജ്യ ഭക്ഷണവിതരണമാണ് തലബാത്തിന്‍റേത്. ഒരു പ്രത്യേക സ്ഥലത്തേക്ക് ഭക്ഷണം വിതരണം ചെയ്യാനും കൂടുതല്‍ സാമ്ബത്തിക അവസരങ്ങള്‍ നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി ഡ്രോണ്‍ ഫുഡ് ഡെലിവറി സേവനം തുടങ്ങുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഒമാനിലെ തലബാത്തിന്റെ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് സൗറോബ് പറഞ്ഞു. രാജ്യത്തെ ഭക്ഷ്യവിതരണ മേഖലയില്‍ ഭാവിയില്‍ നൂതന സാങ്കേതികവിദ്യക്ക് വലിയ പങ്കുണ്ടെന്നാണ് ഡ്രോണ്‍ ഫുഡ് ഡെലിവറിയുടെ വിജയം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒമാനില്‍ വാണിജ്യ ഡ്രോണ്‍ ഡെലിവറി ഒടുവില്‍ യാഥാര്‍ഥ്യമായെന്ന് പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് യു.‌വി.‌എല്‍ റോബോട്ടിക്‌സിന്റെ സഹസ്ഥാപകനും റീജനല്‍ ഡയറക്ടറുമായ മൂസ അല്‍ ബലൂഷിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular