മസ്കത്ത്: തെക്കന്‍ ശര്‍ഖിയ, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ തീ പിടിത്തം നടന്നതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തെക്കന്‍ ശര്‍ഖിയയിലെ ജഅലാന്‍ ബനീ ബൂ അലിയില്‍ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നിരവധി സാധനങ്ങളാണ് കത്തിനശിച്ചത്.
ദോഫാറിലെ സലാല വിലായത്തില്‍ മാലിന്യ കൂമ്ബാരങ്ങള്ക്കാണ് തീ പിടിച്ചത്. തീപിടിത്ത അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.