Sunday, April 28, 2024
HomeKeralaകൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 7 കിലോയിലേറെ സ്വര്‍ണം പിടിച്ചെടുത്തു

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 7 കിലോയിലേറെ സ്വര്‍ണം പിടിച്ചെടുത്തു

കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ 7 കിലോയിലേറെ സ്വര്‍ണം പിടിച്ചെടുത്തു ഡി.ആര്‍.ഐ സംഘം.

ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ വിമാനത്തില്‍ നിന്നുമാണ് 7 കിലോയിലേറെ സ്വര്‍ണം പിടിച്ചെടുത്തത്.

സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെടുത്തത്.

രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കസ്റ്റംസിന് വിവരം നല്‍കാതെ എത്തിയ ഡി.ആര്‍.ഐ സംഘം വിമാനത്തിലുണ്ടായിരുന്ന ആറ് പേരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

വിമാനത്തിനകത്ത് സ്വര്‍ണം ഉപേക്ഷിക്കുമ്ബോള്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ഏജന്‍സികളിലെ ജീവനക്കാര്‍ ഈ സ്വര്‍ണമെടുത്ത് കസ്റ്റംസ് പരിശോധന കൂടാതെ പുറത്തുകടത്താനാണോ ലക്ഷ്യമിട്ടതെന്ന് സംശയിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular