Sunday, May 5, 2024
HomeIndiaഅശോക് ഗെഹ്ലോട്ടിനെ പരസ്യമായി വിമര്‍ശിച്ച്‌ സച്ചിന്‍ പൈലറ്റ്

അശോക് ഗെഹ്ലോട്ടിനെ പരസ്യമായി വിമര്‍ശിച്ച്‌ സച്ചിന്‍ പൈലറ്റ്

യ്പൂര്‍: അശോക് ഗെഹ്‌ലോട്ടിനെതിരെ പരസ്യ വിമര്‍ശനവുമായി വീണ്ടും സച്ചിന്‍ പൈലറ്റ്. പാര്‍ട്ടി നേതൃത്വത്തിനെതിരെ കലാപമുണ്ടാക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാറിനെ അപകടത്തിലാക്കിയ എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണം. രാജസ്ഥാന്‍ വിഷയത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ സമയമായെന്നും സച്ചിന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും ഒരേ നിയമമാണ്. എത്രത്തോളം സീനിയറാണെന്നതിന് പ്രസക്തിയില്ല. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉചിതമായ നടപടിയെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും, ഉടന്‍ തീരുമാനമെടുക്കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞതായും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗെഹ്‌ലോട്ടിനെ പരിഗണിച്ചതോടെയാണ് രാജസ്ഥാനില്‍ പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമായത്. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായാല്‍ രാജിവെക്കുമെന്ന് ഗെഹ്‌ലോട്ട് പക്ഷത്തെ എം.എല്‍.എമാര്‍ ഭീഷണി ഉയര്‍ത്തിയതോടെ ഹൈക്കമാന്റ് പിന്‍മാറുകയായിരുന്നു. താന്‍ മുഖ്യമന്ത്രി ആവാതിരിക്കാന്‍ ഗെഹ്‌ലോട്ട് നടത്തിയ നാടകമാണ് ഈ വിമത നീക്കമെന്നാണ് സച്ചിന്റെ പൈലറ്റിന്റെ ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular