Sunday, May 5, 2024
HomeKeralaചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി, ആത്മഹത്യക്ക് തൊട്ടുമുന്‍പ് വീഡിയോ കോള്‍; വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സുഹൃത്ത് അറസ്റ്റില്‍

ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി, ആത്മഹത്യക്ക് തൊട്ടുമുന്‍പ് വീഡിയോ കോള്‍; വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സുഹൃത്ത് അറസ്റ്റില്‍

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ ആത്മഹത്യയിലാണ് സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബിനെ പോലീസ് പിടികൂടിയത്. സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കാഞ്ഞങ്ങാട് സികെ നായര്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥിനി നന്ദയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് മുമ്ബ് നന്ദ, ഷുഹൈബിനെ വീഡിയോ കോള്‍ ചെയ്തതായി പോലീസിന്റെ അന്വേഷണനത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

നന്ദയും ഷുഹൈബും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. അടുത്തിടെ ഇവരുടെ ബന്ധത്തില്‍ ഉലച്ചിലുണ്ടായി. ഇതോടെ നന്ദയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് ഭീഷണിപ്പെടുത്തി. ഭീഷണി തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular