Sunday, May 5, 2024
HomeIndiaഹിമാചലിലും യൂണിഫോം സിവില്‍ കോഡ്; പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടി, സൈക്കിള്‍; ബിജെപി പ്രകടന പത്രിക

ഹിമാചലിലും യൂണിഫോം സിവില്‍ കോഡ്; പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടി, സൈക്കിള്‍; ബിജെപി പ്രകടന പത്രിക

ഷിംല: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ പ്രകടന പത്രിക പുറത്തിറക്കി ഭരണ കക്ഷിയായ ബിജെപി.

തുടര്‍ ഭരണം ലഭിച്ചാല്‍ ഹിമാചലിലും യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.

എട്ട് ലക്ഷം പേര്‍ക്ക് തൊഴില്‍, അഞ്ച് മെഡിക്കല്‍ കോളജുകള്‍ എന്നീ വാഗ്ദാനങ്ങളുമുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പ്രകടന പത്രികയായ ‘സങ്കല്‍പ്പ് പത്ര’ പുറത്തിറക്കിയത്.

സര്‍ക്കാര്‍ ജോലിയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം. ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂട്ടി, ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു. നിയമവിരുദ്ധ ഉപയോഗം തടയാന്‍ വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച്‌ സര്‍വേ നടത്തുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനമുണ്ട്.

മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍, കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം യൂണിഫോം സിവില്‍ കോഡാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular