Friday, May 10, 2024
HomeKeralaഗുരുവായൂരില്‍ കോടതി വിളക്ക് തെളിഞ്ഞു; വിവിധ കലാപരിപാടികളോടെ ആഘോഷം

ഗുരുവായൂരില്‍ കോടതി വിളക്ക് തെളിഞ്ഞു; വിവിധ കലാപരിപാടികളോടെ ആഘോഷം

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഭിഭാഷകര്‍ ഒരുക്കാറുള്ള കോടതി വിളക്ക് ആഘോഷം നടന്നു. ക്ഷേത്രത്തിന് അകത്തും നടപ്പന്തലിലുമെല്ലാം വിളക്ക് തെളിയിച്ചാണ് ആഘോഷിച്ചത്.

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും വിവിധ കലാപരിപാടികള്‍ നടന്നു.

ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ ഹൈക്കോടതി ജസ്റ്റിസ് പി.സോമരാജന്‍ ഉദ്ഘാടനം ചെയ്തു. കാഴ്ചശീവേലി, വിളക്കെഴുന്നള്ളിപ്പ്, തായമ്ബക, കലാപരിപാടികള്‍ എന്നിവയോടെ സമ്ബൂര്‍ണമായി ഏകാദശി വിളക്ക് ആഘോഷിച്ചു. സ്‌റ്റേജിന് പുറകിലും നോട്ടീസിലുമെല്ലാം കോടതി വിളക്ക് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്.

‘കോടതി വിളക്ക്’ എന്ന പേരില്‍ ഏകാദശി വിളക്ക് നടത്തുന്നത് ശരിയല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്ബ്യാര്‍ ഒഫീഷ്യല്‍ മെമ്മോറാണ്ടം പുറപ്പെടുവിച്ചിരുന്നു. കോടതി വിളക്കിന്റെ നടത്തിപ്പില്‍ നിന്നും ജഡ്ജിമാര്‍ വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്.

ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഒറ്റയ്‌ക്കോ കൂട്ടായോ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ ‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കോടതി മതപരമായ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കുമെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular