Friday, May 10, 2024
HomeIndiaഅധ്യാപകര്‍ ശകാരിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

അധ്യാപകര്‍ ശകാരിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

ഗ്വാളിയോര്‍: സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോമ്ബൗണ്ടില്‍ പടക്കം പൊട്ടിച്ചതിന് പ്രന്‍സിപ്പലും ക്ലാസ് ടീച്ചറും ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്തതില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.

മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

പ്രിന്‍സിപ്പലിനും ക്ലാസ് ടീച്ചര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

നവംബര്‍ മൂന്നിന് ചില കുട്ടികള്‍ തെകന്‍പൂരിയെ സ്വകാര്യ ഹയര്‍സെക്കണ്ടറി സ്കൂള്‍ കോമ്ബൗണ്ടില്‍ പടക്കം പൊട്ടിച്ചു. ഈ സംഭവത്തില്‍ 12ാം ക്ലാസ് വിദ്യാര്‍ഥിയെ പ്രിന്‍സിപ്പലും ക്ലാസ് ടീച്ചറും ശകാരിച്ചു. സ്കൂള്‍ കഴിഞ്ഞ് ഒരു മണിക്കൂര്‍ കുട്ടിയെ ശിക്ഷയുടെ ഭാഗമായി സ്കൂളില്‍ തന്നെ പിടിച്ചു നിര്‍ത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

അതിനു ശേഷം വീട്ടിലെത്തിയ കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രിന്‍സിപ്പലിനും ക്ലാസ് ടീച്ചര്‍ക്കുമെതിരെ പ്രേരണാക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular