Wednesday, May 1, 2024
HomeIndiaഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നത് മോദി ഹരമായി കാണുകയാണോ - ഖാര്‍ഗെ

ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നത് മോദി ഹരമായി കാണുകയാണോ – ഖാര്‍ഗെ

ബംഗളൂരു: ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഹരമായി കാണുകയാണോ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

പാര്‍ട്ടി അധ്യക്ഷനായതിന് ശേഷം ബംഗളുരു സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഖാര്‍ഗെ. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍, സ്ത്രീകള്‍ക്കും ദലിതുകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

“ഒരു ചെറിയ ട്രെയിനിന് പച്ച സിഗ്നല്‍ കാണിക്കുന്നത് ഉള്‍പ്പെടെയുള്ള ചെറിയ സംഭവങ്ങളുടെ ക്രെഡിറ്റ് മോദി ഏറ്റെടുക്കുന്നു. ഗുജറാത്തിലെ മോര്‍ബി തൂക്കുപാലത്തിന്റെ രണ്ട് കോടി രൂപയുടെ അറ്റകുറ്റപ്പണിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. 138 പേരുടെ മരണത്തിനിടയാക്കിയ പാലം ഉദ്ഘാടനം ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ തകര്‍ന്നത് മോദിയുടെ ക്രെഡിറ്റ് ആണോ എന്ന് എനിക്കറിയില്ല” ഖാര്‍ഗെ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular